Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹിന്ദിയില്‍ അജയ്ദേവഗണ്‍ ചിത്രം ദൃശ്യം മികച്ച പ്രതികരണമാണ് നേടുന്നത്. നിഷികാന്ത് കാമത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ബോധപൂര്‍വ്വം മലയാളത്തിലെ ചിത്രത്തിന്‍റെ ഒറിജിനല്‍ ഫിലിമില്‍ നിന്നും മറ്റുഭാഷകളിലുള്ള റീമേക്കുകളില്‍ നിന്നും പ്രത്യക്ഷത്തില്‍ തന്നെ വരുത്തിയ നാലുമാറ്റങ്ങള്‍ നോക്കാം.
1. മറ്റുഭാഷകളില്‍ നായകന്‍ ഐറ്റം സോംഗ് കാണുന്ന രംഗമുണ്ട്, എന്നാല്‍ ഏതാണ് ആ പാട്ട്, ഏതാണ് അതില്‍ അഭിനയിച്ച നടി എന്നുള്ള കാര്യങ്ങള്‍ പറയുന്നില്ല പക്ഷെ ഹിന്ദിയില്‍ എത്തുമ്പോള്‍ അത് സണ്ണിലിയോണ്‍ എന്ന് പറയുന്നു, സണ്ണിലിയോണിന്‍റെ ഗാനം കാണിക്കുന്നു.
2. നായകന്‍റെ മകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന ഐജിയുടെ മകന്‍റെ പ്രവര്‍ത്തി ചിത്രത്തിലെ പ്രധാനഭാഗമാണ്, എന്നാല്‍ മറ്റുഭാഷകളില്‍ ഈ രംഗം സന്ദര്‍ഭികമായി കാണിക്കുമ്പോള്‍ ഹിന്ദിയില്‍ അത് ഒരു ബി ഗ്രേഡ് ചിത്രത്തിലെ രംഗത്തോളം എത്തുന്നു.
3. മറ്റു ഭാഷകളില്‍ പ്രധാന നെഗറ്റീവ് കഥാപാത്രമായ ഐജിയെ സ്വഭാവികമായി കാണിക്കുമ്പോള്‍, ഹിന്ദിയില്‍ അവരുടെ ശക്തി പ്രേക്ഷകന് കാണിച്ചുകൊടുക്കാനാണോ എന്ന് അറിയില്ല, ഒരു മാസ് എന്‍ട്രി കൊടുക്കുന്നു തബുവിന്‍റെ ക്യാരക്ടറിന്
4.മറ്റുഭാഷകളില്‍ രണ്ട് കുട്ടികളും നായകന്‍റെ മക്കളാണ്, എന്നാല്‍ ഹിന്ദിയില്‍ എത്തുമ്പോള്‍ മൂത്തമകള്‍ ദത്ത്പുത്രിയാണെന്ന് പറയുന്നു. അജയ്ദേവ്ഗണ്ണിനും നായികയ്ക്കും അത്ര വയസായില്ലെന്ന് പറയാതെ പറയുവാനുള്ള നീക്കമാണോ ഇതെന്ന് പ്രേക്ഷകന് തോന്നാം. ദൃശ്യം ഹിന്ദിയില്‍ എത്തുന്നു എന്ന വാര്‍ത്ത വരുന്ന കാലത്ത് തന്നെ ചിത്രത്തില്‍ അജയ് ദേവ്ഗണ്ണിന് മകളല്ല സഹോദരിയായിരിക്കും എന്ന സൂചന വന്നിരുന്നു.
Leave a Reply