Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:03 pm

Menu

Published on February 4, 2014 at 3:18 pm

സേലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

four-killed-in-bus-lorry-collision-near-salem

സേലം : സേലത്ത്  ലോറിയും ബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.  16 പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്നും മേട്ടുപാളയത്തേക്ക് വരികയായിരുന്ന സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോട്ട് കോര്‍പ്പറേഷൻ ബസും ഇഷ്ടിക കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവര്‍ പളനിസാമി, ലോറി ഡ്രൈവര്‍ കുമാരവേല്‍, ബസ് യാത്രക്കാരായ ധനലക്ഷ്മി, ജയകുമാര്‍ എന്നിവരാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News