Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:55 am

Menu

Published on March 17, 2017 at 10:25 am

കൊട്ടിയൂര്‍ പീഡനം; ഫാ. തോമസ് തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി

fr-thomas-therakam-surronder-in-kottiyoor-case

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ തോമസും കീഴടങ്ങി.

പേരാവൂര്‍ സി.ഐക്കു മുന്നിലാണ് മൂവരും കീഴടങ്ങിയത്. ഇവരുടെ സഹായിയായ തങ്കമ്മയാണ് ഇനി പിടിയിലാകാനുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

തേരകം ഉള്‍പ്പെടെ കേസില്‍ നാലു പേരോട് അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് മൂന്നുപേരുടേയും കീഴടങ്ങല്‍.

രാവിലെ 6.30 ഓടെയാണ് ഫാ. തോമസ് തേരകം പേരാവൂര്‍ സി.ഐ ഓഫീസിലെത്തിയത്. 15 മിനിട്ടിനുശേഷം ബെറ്റിയുമെത്തി. ഇരുവരുടെയും അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പേരാവൂര്‍ സി.ഐ എന്‍.സുനില്‍ കുമാര്‍, എസ്.ഐ കെ.എം ജോണ്‍, എ.എസ്.ഐ. എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. ഏഴു മണിയോടെ വൈത്തിരി അനാഥാലയം ഡയറക്ടര്‍ സിസ്റ്റര്‍ ഒഫീലിയയും എത്തി കീഴടങ്ങി.

മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരോട് അഞ്ചു ദിവസത്തിനകം കീഴടങ്ങാനും നിര്‍ദേശിച്ചിരുന്നു. കീഴടങ്ങുന്ന ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും അന്നേദിവസം തന്നെ ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News