Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാകണം തങ്ങളുടെ വീട് എന്ന് കരുതുന്നവരാണ് മിക്ക ആളുകളും.
പ്രശസ്ത അമേരിക്കന്‍ ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് കുറച്ചധികം കടന്നു ചിന്തിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന്റെ തിരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പ്ലെസന്റ് വില്ലി എന്ന സുന്ദരമായ പ്രദേശത്ത് ലോയ്ഡ് വെച്ച വീടുകണ്ടാല്‍ ആരുമൊന്നു ഞെട്ടും.
എന്നും ഒരേപോലെയുള്ള നാലുചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞാല്‍ ആര്‍ക്കായായാലും ബോറടിക്കുമെന്ന് ചിന്തിച്ച ലോയ്ഡിന്റെ വീടു കണ്ടാല്‍ കാട്ടില്‍ ഏതോ ഭീമന്‍ കൂണ്‍ മുളച്ചുപൊന്തിയതാണെന്നാണ് തോന്നുക. ഇതിന്റെ വില കേട്ടാലോ? 1.2 ദശലക്ഷം പൗണ്ടാണ് വീടിനു മാര്‍ക്കറ്റില്‍ വിലയിട്ടിരിക്കുന്നത്. അതായത് ഏകദേശം 10 കോടി 42 ലക്ഷം രൂപ!
വൃത്താകൃതിയിലുള്ള ഫ്‌ളാറ്റ് റൂഫ് ആണ് വീടിനു കൂണിന്റെ പ്രതീതി സമ്മാനിക്കുന്നത്. 1948 ല്‍ നിര്‍മ്മിച്ച ഈ കൂണ്‍വീടിനു 2164 ചതുരശ്രയടിയാണ് വിസ്തീര്‍ണം. മൂന്ന് കിടപ്പുമുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു കുളിമുറികള്‍, സ്വീകരണമുറി, അടുക്കള, തീ കായാനുള്ള സ്ഥലം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വീടിനുള്ളില്‍ സ്വാഭാവിക വെളിച്ചം ലഭിക്കാനായി ധാരാളം ജനാലകള്‍ വീടിന് നല്‍കിയിട്ടുണ്ട്. ഒരു പിരിയന്‍ ഗോവണിയിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കരിങ്കല്ല് കൊണ്ടാണ് ഭിത്തികളുടെ നിര്‍മ്മാണം. ലിവിങ്ങില്‍ നിന്നും അടുക്കള വരെ തുടരുന്ന ശൈലിയിലാണ് കരിങ്കല്‍ ഭിത്തി.
ഓക്കുമരത്തിന്റെ തടി കൊണ്ടാണ് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയിലെല്ലാം ആര്‍കിടെക്ടിന്റെ കരവിരുത് കാണാം. വീടിനു സമീപം ഒരു കാര്‍പോര്‍ച്ച് നല്‍കിയിട്ടുണ്ട്. അതിന്റെയും ആകൃതി കൂണിന്റെ പോലെ തന്നെയാണ്. പ്രകൃതിയുമായി ഇഴുകിച്ചേരുന്ന നിര്‍മിതികളുടെ പ്രചാരകനായിരുന്നു ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ്.
Leave a Reply