Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:24 am

Menu

Published on November 19, 2014 at 5:07 pm

മദ്യപാനികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്, ചികിത്സാ സഹായവുമായി സംഘടന രൂപംകൊള്ളുന്നു

free-insurance-for-drunkards

മദ്യപരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനതലത്തില്‍ സംഘടന രൂപംകൊള്ളുന്നു. പ്രമുഖ ട്രേഡ് യൂണിയന്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് കേരള രക്ഷാകവചമെന്നു പേരിട്ടിരിക്കുന്ന സംഘടന രൂപീകരിക്കാന്‍ മുന്‍കൈ എടുക്കുന്നത്.കുടുംബനാഥന്റെ മദ്യപാനം മൂലം തകര്‍ന്നടിഞ്ഞ കുടുംബങ്ങളെ കരകയറ്റാനും അവരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ടാണു കേരള രക്ഷാകവചത്തിന്റെ രൂപീകരണം. മദ്യപര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, ചികിത്സാ സഹായം നല്‍കുക, മദ്യപരുടെ മക്കള്‍ക്കു സൗജന്യ വിദ്യാഭ്യാസവും വിവാഹ ധനസഹായവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആരംഭിക്കുന്ന സംഘടനയുടെ റജിസ്‌ട്രേഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കും. കുടിയന്മാര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും മദ്യപാനം മൂലം മാരക രോഗങ്ങള്‍ക്ക് അടിമയായവര്‍ക്കുള്ള ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്നുമാണു പ്രധാന ആവശ്യം. ബാറുടമകള്‍ ലൈസന്‍സ് ഫീസ് ഇനത്തില്‍ കെട്ടിവയ്ക്കുന്ന തുക മദ്യപരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കണം, മദ്യപര്‍ക്കായി ക്ഷേമനിധി ആരംഭിക്കണം, മദ്യപരെ നീചരും മോശക്കാരുമായി കാണുന്നതിനു പകരം അവര്‍ക്കു സമൂഹത്തിലൊരു സ്ഥാനമുണ്ടാക്കുകയും ഘട്ടംഘട്ടമായി മദ്യത്തില്‍നിന്നു മോചിപ്പിക്കാനും കേരള രക്ഷാകവചം ശ്രമം തുടങ്ങും.സംഘടനയ്ക്ക് അനുകൂലമായി ജനാഭിപ്രായം രൂപീകരിക്കാന്‍ അടുത്ത ദിവസം മുതല്‍ ഒപ്പുശേഖരണവും ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News