Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു മുന്നൊരുക്കവുമില്ലാതെയാണ് അവൾ അങ്ങനെയൊരു തീരുമാനമെടുത്തത്. നഗരജീവിതം മടുത്തു, ശിഷ്ടകാലം കാട്ടിൽ സ്വതന്ത്രയായി ജീവിക്കണം. വസ്ത്രം എന്ന ആർഭാടം പോലും സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവരുതെന്നുറപ്പിച്ച് അവൾ പങ്കാളിയെയും കൂട്ടി കാനനജീവിതത്തിന് ഇറങ്ങിത്തിരിച്ചു. ഓസ്ട്രേലിയയിലെ യുട്യൂബറും വീഗൻ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് അവിശ്വസിനീയമായ തീരുമാനവുമായി ആറുമാസം മുമ്പു കാട്ടിലേക്കിറങ്ങിയത്.
നഗരജീവിതം മടുത്ത് കാനനജീവിതം തിരഞ്ഞെടുത്ത മുപ്പത്തേഴു വയസ്സുകാരിയായ യുവതി കാട്ടിൽ കിട്ടുന്ന കായ്കനികൾ ഭക്ഷിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച് കാടിനുള്ളിൽ താൽക്കാലികമായൊരു വീടു കെട്ടിയാണ് പങ്കാളിയോടൊപ്പം ജീവിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പുതിയ ആഘോഷങ്ങളെക്കുറിച്ച് ഫ്രീലി പറയുന്നതിങ്ങനെ:-
‘കഴിഞ്ഞ ആറുമാസമായി ഞാൻ എന്റെ മുടി കളർ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യാറില്ല, മഴയിൽക്കുളിച്ച് കായ്കനികൾ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു’. ഈ ഭാഗ്യം തനിക്കു മാത്രമുള്ളതല്ലെന്നും ഇത്തരത്തിൽ സ്വതന്ത്രരായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കു തന്റെ ജീവിതം ഒരു പ്രചോദനമാവട്ടെയെന്നും ഫ്രീലി പറയുന്നു.
Leave a Reply