Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്രാങ്ക്ഫര്‍ട്ട്:പ്രശസ്ത ഫ്രഞ്ച് നിഘണ്ടുവായ ലെ പെറ്റിറ്റ് ലറോസെയില്‍ ഇന്ത്യന്‍ ബിരിയാണി, സെല്‍ഫി എന്നീ വാക്കുകള്‍ സ്ഥാംനം പിടിച്ചു. നിഘണ്ടുവിന്റെ 2016 പതിപ്പിലാണ് ഈ രണ്ടു വാക്കുകളും പുതിയതായി ഉള്‍പ്പെടുത്തിയത്. 150 ഓളം പുതിയ വാക്കുകളാണ് ഈ പതിപ്പില്‍ സ്ഥാനം പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതിനായി സ്മാര്‍ട്ഫോണില്‍ സ്വയമെടുക്കുന്ന ഫോട്ടോഗ്രാഫ് എന്നാണ് സെല്‍ഫിക്ക് നിഘണ്ടുവില്‍ നല്‍കുന്ന വിവരണം.
ബിരിയാണിയുടെ നിര്‍വചനം, ഇന്ത്യയില്‍ പ്രത്യേക അരി ഉപയോഗിച്ച് തയാറാക്കുന്ന വിഭവം എന്നാണ് നിഘണ്ടുവിൽ കൊടുത്തിരിക്കുന്നത്.മലാല യൂസുഫ് സായിയുടെ പേര് ഉള്‍പ്പെടെ ഏതാനും വ്യക്തികളും സംഘടനകളും വസ്തുക്കളും ഈ പുതിയ നിഘണ്ടു പതിപ്പില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിരിയാണിയുടെ നിര്‍വചനം ഫ്രഞ്ച് നിഘണ്ടുവില്‍ സ്ഥാനം പിടിച്ചതോടെ ഈ ഇന്ത്യന്‍ വിഭവത്തിന് കൂടുതല്‍ അന്താരാഷ്ട്ര പ്രചാരം ലഭിക്കുമെന്ന് ഫ്രാൻസിലെ ഇന്ത്യന്‍ എംബസി വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Leave a Reply