Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:05 am

Menu

Published on June 14, 2017 at 6:17 pm

ഫ്രഞ്ച് ഫ്രൈസ് അധികം കഴിക്കേണ്ട

french-fries-will-kill-you

നമ്മുടെ ഭക്ഷണ രീതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ചൈനീസ് ഭക്ഷണങ്ങളുടെ ആധിക്യവും കെ.എഫ്.സി, ചിക്കിങ് എന്നിവയുടെ കടന്നുവരവും നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാരണമായിട്ടുണ്ട്.

ഇത്തരത്തിലുള്ള ആഹാരസാധനങ്ങളില്‍ ഇന്ന് ഏറെ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. ഇത് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഇന്ന് വളരെ കുറവായിരിക്കും. ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിയാമെങ്കിലും കാണുമ്പോള്‍ വായില്‍ വെള്ളമൂറുകയും അറിയാതെ വാങ്ങിക്കഴിക്കുകയും ചെയ്യും.

എന്നാല്‍ ഇനിമുതല്‍ ഇതൊക്കെ വാങ്ങിക്കഴിക്കുന്നതിനു മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കുന്നതാകും നല്ലത്. കാരണം ആഴ്ചയില്‍ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഴുവര്‍ഷക്കാലയളവില്‍ 45 നും 79 നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ ഉപയോഗം പഠനവിധേയമാക്കിയത്. പഠനകാലഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236 പേര്‍ മരണമടഞ്ഞു.

ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണസാധ്യത കൂടുന്നില്ല. ആളുകള്‍ ഉരുളക്കിഴങ്ങ് ഏത് രീതിയില്‍ കഴിക്കുന്നുവെന്ന് കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ വറുത്ത ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നു കണ്ടെത്തി.

സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് മരണസാധ്യതയുമായി ബന്ധമില്ലെന്നും കണ്ടു.

ശരിയായ രീതിയിലുള്ള, വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങള്‍, പോഷകങ്ങള്‍ ഇവ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സിനെ ബാലന്‍സ് ചെയ്യും. എന്നാല്‍ വറുത്ത ഉരുളക്കിഴങ്ങില്‍ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട് ഗവേഷകര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News