Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:23 pm

Menu

Published on June 16, 2015 at 5:33 pm

നെസ്‌ലെ വീണ്ടും വിവാദത്തിൽ… സെറിലാക്കില്‍ പുഴുക്കളും ഫംഗസും കണ്ടെത്തി

fresh-trouble-for-nestle-weevils-and-fungus-found-in-baby-food-cerelac

കൊയമ്പത്തൂര്‍: മാഗി ന്യൂഡില്‍സിന് പിറകെ നെസ്‌ലെ ഇന്ത്യയുടെ മറ്റൊരു ഉല്‍പ്പന്നവും വിവാദത്തില്‍. നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് സെറിലാക്കില്‍ ഫംഗസിനെയും കരിഞ്ചെള്ളിനെയും കണ്ടെത്തി.കോയന്പത്തൂർ സ്വദേശിയും ഐ.ടി പ്രൊഫഷണലുമായ എസ്. ശ്രീറാം പേരൂരിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും ഞായറാഴ്ച വാങ്ങിയ സെറിലാക്കിന്റെ പായ്ക്കറ്റിലാണ് നിരവധി ചുവപ്പ് നിറത്തിലുള്ള പുഴുക്കളെ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് ശ്രീറാമിന്റെ ഭാര്യ മകന് ഭക്ഷണം നൽകാനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് സംഭവം.പായ്ക്കറ്റ് പരിശോധിച്ചപ്പോൾ അതിന്റെ എക്സ്പയറി ഡേറ്റ് 2016 ഫെബ്രവരി വരെ ഉള്ളതായാണ് കണ്ടതെന്ന് ശ്രീറാം പറഞ്ഞു. സംഭവത്തെപ്പറ്റി ചൊവ്വാഴ്ച രാവിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും പാൽപ്പൊടി ഗവൺമെന്റിന്റെ ഭക്ഷ്യ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ശ്രീറാം പറഞ്ഞു.പായ്ക്ക് ചെയ്തതിന് ശേഷമായിരിക്കും പുഴുക്കളുടെ സംഖ്യ കൂടിയതെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ പറയുന്നത്. ഗോതന്പ് ചെടിയെ ബാധിക്കുന്ന വീവിൽ എന്ന പുഴുവാണിതെന്നാണ് കരുതുന്നത്. ഇവ ഗോതന്പുമണികൾ തുരന്ന് കയറി അതിനുള്ളിൽ മുട്ടയിട്ട ശേഷം പോവുകയാണ് ചെയ്യുന്നത്. ഗോതന്പ് പൊടിക്കുന്പോളാകും മുട്ടകൾ വിരിയുകയെന്നും അധികൃതൻ വ്യക്തമാക്കി.

CERILAC

 

Loading...

Leave a Reply

Your email address will not be published.

More News