Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:04 pm

Menu

Published on December 11, 2014 at 12:20 pm

ഇനി സബ്സിഡിയുള്ള പാചകവാതകം 5 കിലോഗ്രാം സിലിണ്ടറുകളിലും ലഭ്യം

gas-customers-can-get-5-kg-cylinder-at-subsidised-rate

ന്യൂഡൽഹി:ഇനി സബ്സിഡിയുള്ള പാചകവാതകം 5 കിലോഗ്രാം സിലിണ്ടറുകളിലും ലഭ്യമാക്കുമെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ അറിയിച്ചു .ഇതനുസരിച്ച് 351 രൂപ വിലവരുന്ന 5 കിലോയുടെ പാചക വാതക സിലിണ്ടർ 155 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. വർഷത്തിൽ 12 സാധാരണ സിലിണ്ടറുകളാണ് സബ്സിഡിയോടെ ലഭിക്കുക. 5 കിലോഗ്രാം സിലിണ്ടറുകൾ വേണമെന്നുള്ള ഉപയോക്താക്കൾക്ക് 34 എണ്ണം കിട്ടും. അതിൽ കൂടുതൽ വേണമെങ്കിൽ സിലിണ്ടറിന് 351 രൂപ നിരക്കിൽ നൽകണം. നിലവിൽ 14.2 കിലോ സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് അഞ്ച് കിലോയിലേക്ക് മാറാം. എന്നാൽ രണ്ടും കൂടി വാങ്ങാൻ സാധ്യമല്ല.ഓരോ വർഷവും തുടക്കത്തിൽ ഏതു സിലിണ്ടർ വേണമെന്നത് ഏജൻസിയെ അറിയിക്കണം. ഇടയ്ക്ക് വെച്ച് മാറ്റം വരുത്താൻ സാധ്യമല്ല.

Loading...

Leave a Reply

Your email address will not be published.

More News