Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:37 pm

Menu

Published on November 20, 2017 at 11:06 am

വിജയ്ക്ക് വേണ്ടത് മറ്റൊരു സ്‌റ്റൈല്‍ പടമായിരുന്നു, അങ്ങനെ ചെയ്യാന്‍ എനിക്കറിയില്ല: ഗൗതം വാസുദേവമേനോന്‍

gautham-vasudeva-menon-on-movie-with-vijay

നടന്‍ വിജയിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ ഗൗതം വാസുദേവമേനോന്‍. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് നടത്തി, പോസ്റ്റര്‍ വരെ റിലീസ് ചെയ്തിനു ശേഷമാണ് ചിത്രം ഉപേക്ഷിച്ചത്.

വിജയ്ക്ക് വേണ്ടത് മറ്റൊരു സ്‌റ്റൈല്‍ പടമായിരുന്നുവെന്നും അങ്ങനെ ചെയ്യാന്‍ തനിക്കറിയില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു. ഞങ്ങള്‍ ആറു മാസത്തോളം ഒരുമിച്ചു യാത്ര ചെയ്ത് ചിത്രത്തെക്കുറിച്ച് സംസാരിച്ചു. ചിത്രം അനൗണ്‍സ് ചെയ്തു, ഫോട്ടോ ഷൂട്ട് നടത്തി, പോസ്റ്റര്‍ വരെ റിലീസ് ചെയ്തു. ഷൂട്ടിന് രണ്ടാഴ്ച മുമ്പ് ഞാന്‍ തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഇതു വേണ്ട എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. കാരണമൊന്നും പറഞ്ഞില്ല. നല്ല സ്‌ക്രിപ്റ്റാണ് പക്ഷേ എനിക്ക് വര്‍ക്കൗട്ട് ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ എന്നും പറഞ്ഞു, മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഗൗതം മേനോന്‍ വ്യക്തമാക്കി.

നായകന്മാര്‍ പറയുന്നതനുസരിച്ച് മാസും മസാലയും ചേരുംപടി ചേര്‍ത്ത് സിനിമയൊരുക്കുന്ന വെറും സംവിധായകനല്ല താനെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.

മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു. ഫഹദ്, പൃഥ്വിരാജ്, നിവിന്‍, വിനായകന്‍ തുടങ്ങിയവരൊക്കെയായി സംസാരിച്ചു. ലാല്‍ സാറിനെ രണ്ടാഴ്ച മുന്‍പ് കണ്ടപ്പോഴും ഒരു കഥ ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം ഉറപ്പായും മലയാളത്തില്‍ സിനിമ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില സിനിമകള്‍ പരാജയപ്പെടാറുണ്ട്. അതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുകയോ അതിന്റെ പിന്നാലെ പോകുകയോ ചെയ്യാറില്ലെന്നും അതെപ്പറ്റി ഒരു വിശകലനവും നടത്താറില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News