Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാഭിനയ രംഗത്ത് നിന്നും വർഷങ്ങളായി വിട്ടു നിന്ന പ്രമുഖ നടി ഗൗതമി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. സിനിമാ ലോകത്ത് കുറച്ചു നാളുകളായി ഗൗതമിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചർച്ചകളുണ്ടായിരുന്നു. ഇപ്പോൾ മലയാളത്തില്‍ ഹിറ്റായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് ഗൗതമി തൻറെ രണ്ടാം വരവ് നടത്തുന്നത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴിൽ ഗൗതമി അവതരിപ്പിക്കാൻ പോകുന്നത്.ജിത്തു ജോസഫ് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ കമൽഹാസനാണ് അവതരിപ്പിക്കുക. ഗൗതമിയും കമല്‍ഹാസനും ജോഡികളായെത്തുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്.
Leave a Reply