Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:37 pm

Menu

Published on July 28, 2014 at 10:23 am

ഗാസയില്‍ ഇസ്രായേല്‍ അക്രമണം തുടരുന്നു; മരണം 1000 കവിഞ്ഞു

gaza-death-toll-over-1000

ഗാസാസിറ്റി:ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും  ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഇതോടെ ഇരുപതാം ദിവസത്തിലേക്കു കടന്ന പോരാട്ടത്തില്‍ ഇതിനകം 1060 പലസ്തീന്‍കാര്‍ക്കും 46 ഇസ്രേലികള്‍ക്കും ജീവഹാനി നേരിട്ടിട്ടുണെ്ടന്നാണു കണക്ക്.6000 പലസ്തീന്‍കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് മുന്നോടിയായാണ് 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കിയത്.ഇതിനിടെ ഈജിപ്തില്‍ സമാധാന ചര്‍ച്ചയ്ക്കു പോകാനായി പ്രത്യേക സംഘത്തിനു രൂപം നല്‍കാന്‍ പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് നീക്കം തുടങ്ങി. ഖത്തറിലുള്ള ഹമാസിന്റെ നേതാക്കളുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്ഗാസയിലെ ഹമാസിന്റെ ബോംബ് നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്ന തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാതെ പിന്മാറില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗാസയ്‌ക്കെതിരേ ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ സമാധാനം സാധ്യമല്ലെന്ന് ഹമാസ് വ്യക്തമാക്കി. അതിനിടെ ഇസ്രയേലിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം ഗാസ നിവാസികൾ സ്ഥലത്തെ റെഡ് ക്രസന്റ് ഓഫീസ് ഉപരോധിച്ചു. പ്രതിഷേധത്തിൽ ഓഫീസന്റെ ജനൽച്ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. പലസ്തീനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെൽജിയത്തിലും ടെൽ അവീവിലും കൂറ്റൻ റാലികൾ നടന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News