Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:28 pm

Menu

Published on August 6, 2014 at 3:07 pm

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്‌ക്രീം ഫ്രീസറുകളില്‍

gazas-dead-children-are-kept-in-ice-cream-freezers

ഗാസ:  ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്‌ക്രീം ഫ്രീസറുകളില്‍. ഇതിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബോംബ് വര്‍ഷത്തില്‍ ഗാസയിലെ ആശുപത്രി കെട്ടിടങ്ങള്‍ക്കും ഭാഗീഗകമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിയതോടെ കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഐസ്‌ക്രീം ഫ്രീസറുകള്‍ ഉപയോഗിക്കുകയായിരുന്നു. ആശുപത്രികളിലെ അത്യാഹിത വിഭാഗവും മുറികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അല്‍ ഘോല്‍ കുടുംബത്തിലെ ചില കുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറില്‍ സൂക്ഷിച്ചത്. റാഫയിലെ മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാലാണിത്.

Palestinians stand near an ice-cream freezer containing the bodies of children in Rafah

Loading...

Leave a Reply

Your email address will not be published.

More News