Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:32 am

Menu

Published on August 1, 2014 at 3:45 pm

ഗാസയിൽ കൊല്ലപ്പെട്ട യുവതിയുടെ ഉദരത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞ് അവസാനം മരണത്തിന് കീഴടങ്ങി

gazas-miracle-baby-dies-after-five-days

ഗാസ : ഇസ്രായേലിൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീൻ യുവതിയുടെ ഉദരത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുഞ്ഞ് അവസാനം മരണത്തിനു കീഴടങ്ങി. ഗാസയിലെ ഏക വൈദ്യുതി നിലയം തകർത്തതാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിൻറെ മരണത്തിനിടയാക്കിയത്. വൈദ്യുതി നിലയം തകർന്നത് ഗാസയിലെ ആശുപത്രികളെയും ജലവിതരണത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് 23 കാരിയായ ഷൈമ അൽ ഷെയ്ഖും ഭർത്താവും കുടുംബവും കൊല്ലപ്പെട്ടത്. പിന്നീട് ഏഴുമാസം ഗർഭിണിയായിരുന്ന കൊല്ലപ്പെട്ട ഷൈമയുടെ ഉദരത്തിൽ നിന്നും ഡോ. ഫാദി അൽ ഖോർതിയുടെ നേതൃത്വത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. ജനിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33