Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:33 pm

Menu

Published on August 14, 2013 at 10:30 am

റിതേഷ് ദേശ്മുഖുമായുള്ള വിവാഹം തന്റെ സിനിമാജീവിതം തകർത്തു : ജെനീലിയ

genelia-marriage-lost-her-film-life

വിവാഹത്തോടെ നായികമാരുടെ കരിയര്‍ അവസാനിക്കുമെന്നാണ് നടി ജെനീലിയ തന്റെ അനുഭവത്തിൽ നിന്നും എടുത്തുപറയുന്നത് . റിതേഷ് ദേശ്മുഖുമായുള്ള വിവാഹം തന്റെ സിനിമാജീവിതം തകര്‍ത്തെന്ന് നടി വെട്ടിത്തുറന്ന് പറഞ്ഞു. വാഹിതയാകുന്നത് ഒരു നടിയുടെ കരിയറിന് അവസാനം കുറിക്കുമെന്ന് താന്‍ മനസിലാക്കാന്‍ വൈകിയെന്നും, ഇക്കാര്യത്തില്‍ ഇന്ത്യന്‍ സിനിമാലോകം പതിറ്റാണ്ടുകളായുള്ള പാരമ്പര്യമാണ് പിന്തുടരുന്നതെന്നും ജെനീലിയ വ്യക്തമാക്കി. വിവാഹത്തിന് ശേഷം മൂന്നു ചിത്രങ്ങളുടെ ഓഫര്‍ മാത്രമാണ് ജെനീലിയക്ക് ലഭിച്ചതെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍, എന്നാല്‍ തീരെ പ്രാധാന്യം കുറഞ്ഞ വേഷങ്ങളായിരുന്നതിനാല്‍ നടി അവ ഒഴിവാക്കുകയായിരുന്നുവത്രേ. റിതേഷുമായുള്ള വിവാഹത്തിനു മുന്‍പ് തന്നെ പലരും ജെനീലിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ വിവാഹത്തോടെ നായികമാരുടെ കരിയര്‍ അവസാനിക്കുന്ന പഴഞ്ചന്‍ രീതിക്ക് കുറഞ്ഞപക്ഷം ബോളിവുഡിലെങ്കിലും മാറ്റം വന്നിട്ടുണ്ടാകാമെന്നാണ് താന്‍ കരുതിയതെന്നും ജെനീലിയ കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published.

More News