Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:12 pm

Menu

Published on October 8, 2015 at 9:46 am

ശിവസേനയുടെ ഭീഷണി: ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കി

ghulam-ali-concert-called-off-after-shiv-sena-threats

മുംബൈ: പാക്കിസ്ഥാൻ ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലിയുടെ മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് തീരുമാനം. പാകിസ്ഥാനുമായി യാതൊരുതരത്തിലുള്ള സാംസ്‌കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ശിവസേന രംഗത്തെത്തിയിരുന്നു.അതിന്റെ ഭാഗമായി ഗുലാം അലിയുടെ സംഗീത പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.അതേസമയം തനിക്കു ദേഷ്യമല്ല വേദനയാണ് തോന്നുന്നതെന്നാണ് സംഗീത പരിപാടി റദ്ദാക്കിയ നടപടിയോട് പ്രതികരിച്ചുകൊണ്ട് ഗുലാം അലി പറഞ്ഞത്. മുംബൈയിലെ പ്രസിദ്ധമായ ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിലാണ് ഗുലാം അലിയുടെ ഗസൽ നടത്താൻ നിശ്ചയിച്ചിരുന്നത്. നിരവധി ഇന്ത്യൻ സിനിമകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന് ഇവിടെ ഒട്ടനവധി ആരാധകരുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News