Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീന്താന്‍ കഴിവുള്ള ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ കണ്ടെത്തി. സഹാറ മരുഭൂമിയിൽ നിന്നാണ് 95 മില്ല്യൻ വർഷം പഴക്കമുള്ള ദിനോസറിൻറെ ഫോസിൽ കണ്ടെത്തിയത്. ദിനോസറുകള്‍ക്കിടയിലെ രാജാവെന്ന് അറിയപ്പെടുന്ന ടൈറാനോസെറസ് റെക്സിനെ പോലും നേരിടുന്ന സ്പിനോസോറസ് എന്ന ഇനത്തിൽ പെട്ട ദിനോസറാണ് നീന്താൻ കഴിവുള്ള ദിനോസർ എന്ന വിശേഷണം ഒരു കൂട്ടം ശാസ്ത്രഞ്ഞർ ചാർത്തി നൽകിയിരിക്കുന്നത്. ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളിലാണ് ഈ മാംസഭോജി ഭീകരന്‍ വെള്ളത്തിലും ഇരപിടിച്ചിരുന്നുവെന്ന് കണ്ടെത്തിയത്.ഇതുവരെ കണ്ടെത്തിയതില്‍ നീന്താന്‍ കഴിവുള്ള ആദ്യ ദിനോസറാണ് സ്പിനോസോറസെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ദിനോസറിന് ഏകദേശം 15.2 മീറ്റര്‍ (50 അടി) നീളമുണ്ടായിരുന്നു. നീന്താൻ കഴിയുന്ന തരത്തിലുള്ള വീതികൂടിയ പാദങ്ങളാണ് ഇവയ്ക്കുള്ളത് . മറ്റ് ദിനോസറുകളിൽ നിന്ന് വ്യത്യസ്ഥമായി ശ്വാസകോശത്തിലേക്ക് ജലം കയറാത്ത രൂപത്തിൽ മൂക്കിൻറെ പിൻഭാഗത്താണ് ഇവയുടെ ശ്വസനദ്വാരമുള്ളത്. നീളമേറിയ കഴുത്തും ദേഹവും വാലുമുള്ള ഇവയുടെ ഇടുപ്പും പിൻ ഭാഗവും തീരെ വലിപ്പം കുറഞ്ഞവയുമാണ്.ജലത്തിൽ തന്നെ കഴിയാനും ജലത്തിൽ തന്നെ വേട്ടയാടാനുമുള്ള ഇവയ്ക്ക് അപാരകഴിവുകളുണ്ടെന്നാണ് നിഗമനം.
–
–
Leave a Reply