Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:32 pm

Menu

Published on March 16, 2015 at 1:38 pm

മാലയിടാന്‍ വരന്‍ തല കുനിച്ചില്ല; വധു വിവാഹത്തിൽ നിന്നും പിന്മാറി

girl-denies-to-marry-groom-over-antics-during-ceremony

ഗാസിയാബാദ്:  മാലയിടുന്ന സമയത്ത് വരന്‍ തലകുനിച്ചില്ല വധു വിവാഹം വേണ്ടെന്ന് വച്ചു. ഗാസിയാബാദില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവംപൂനെയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുകളാണ് വധു വരന്മാര്‍. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ വരനും ഗാസിയാബാദ് സ്വദേശിയായ വധുവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വധു വരണമാല്യം ചാർത്താൻ ഒരുങ്ങവെ വരനെ അയാളുടെ സുഹൃത്തുക്കൾ എടുത്തുയർത്തുകയായിരുന്നു. വധു മൂന്ന് തവണ വരണമാല്യം ചാര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വരന്‍ തല ഉയര്‍ത്തിപ്പിടിച്ച് തമാശ കാണിക്കുയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. കളി കാര്യമായതോടെ ഇരു വീട്ടുകാരും ഇടപെട്ടു. പ്രശ്നം വഷളായതോടെ സ്ഥലത്ത് പൊലീസും എത്തി.വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News