Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:27 am

Menu

Published on July 29, 2016 at 12:10 pm

ഏഴു വയസുകാരിയെ ആന കല്ലെറിഞ്ഞു കൊന്നു

girl-dies-after-elephant-throws-stone-in-morocco-zoo

മൊറോക്കോ:മൃഗശാല സന്ദര്‍ശിക്കാനെത്തിയ ബാലികയെ ആന കല്ലെറിഞ്ഞ് കൊന്നു.മൊറോക്കോയിലെ റാബറ്റ് മൃഗശാലയിലാണ് ആന പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്. ആനക്കൂടിന്റെ വേലിയില്‍ പിടിച്ചു നില്‍ക്കുമ്പോഴാണ് ആന തുമ്പിക്കൈ കൊണ്ട് കല്ലെടുത്തു എറിഞ്ഞത്. പെണ്‍കുട്ടിയെ തലക്കാണ് കല്ല് കൊണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.

മൃഗശാലയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അധികൃതരുടെ വാദം. ഇത്തരം അപകടങ്ങള്‍ വളരെ വിരളമായി മാത്രം സംഭവിക്കുന്നതാണെന്നും മൃഗശാല അധികൃതര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News