Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:47 pm

Menu

Published on July 2, 2014 at 5:22 pm

ശരീരത്തില്‍ തുളഞ്ഞുകയറിയ മൂന്നു കമ്പികളുമായി ബിഹാറിലെ ഈ പെണ്‍കുട്ടി വേദന കടിച്ചമര്‍ത്തിയത് 12 മണിക്കൂര്‍

girl-falls-off-roof-onto-three-iron-rods-survives

പാറ്റ്‌ന:  കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാലിടറി വീണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയത് മൂന്ന് വലിയ ഇരുമ്പ് കമ്പികള്‍.ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ അഞ്ചുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് കമ്പി പുറത്തെടുത്തത്.ബീഹാറിലെ സരാന ജില്ലയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.ലൗലി എന്ന 17 വയസുകാരി പെണ്‍കുട്ടിക്കാണ് മാരകമായി പരിക്കേറ്റത്. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിനുമുകളില്‍ നിന്ന് താഴെ പില്ലറിനായി സ്ഥാപിച്ചിരുന്ന കമ്പികള്‍ക്കുമേലെയാണ് പെണ്‍കുട്ടി വീണത്. വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങിനിടയ്ക്കാണ് അപകടം സംഭവിച്ചത്. വീഴ്ചയെ തുടര്‍ന്ന് തുടയിലും വയറിലും ഇരുമ്പുകമ്പി തുളച്ചുകയറി. കമ്പികള്‍ മുറിച്ച്, ഒടുവില്‍ പെണ്‍കുട്ടിയുടെ ചില ബന്ധുക്കള്‍ കമ്പിയുടെ ശരീരത്തിലൊഴിയെയുള്ള ഭാഗം ശ്രദ്ധാപൂര്‍വ്വം മുറിച്ചുമാറ്റുകയായിരുന്നു. പത്തുമണിക്കൂര്‍ വേദനതിന്നശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കാനായത്.അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കമ്പികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കംചെയ്തു .പ്രധാന അവയവങ്ങള്‍ക്കൊന്നും പരിക്കേല്‍ക്കാത്തതാണ് പെണ്‍കുട്ടിക്ക് രക്ഷയായത്. ആശുപത്രയില്‍ കഴിയുന്ന പെണ്‍കുട്ടി അതിവേഗം സുഖംപ്രാപിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News