Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:03 pm

Menu

Published on August 24, 2015 at 5:48 pm

അമ്മ ചുവന്നതെരുവില്‍ വിറ്റെന്ന് കരുതിയ മകള്‍ ആധ്യാപികയായി തിരിച്ചെത്തി

girl-in-red-street

ഈ പെണ്‍കുട്ടി പ്രാര്‍ത്ഥിക്കുന്നത് ഞങ്ങളുടെ ദുരവസ്ഥ ആര്‍ക്കും വരരുതെ എന്നാണ്. ആരോരുമില്ലാതെ ജീവിതത്തില്‍ ഒറ്റയ്ക്ക് പടപൊരുതിയ മുംബൈയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയുടെ ജീവിതം ഏവരുടെയും കരളലിയിപ്പിക്കും. അച്ഛന്റ മരണശേഷമാണ് അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്. പിതാവിന്റെയും മാതാവിന്റെയും ബന്ധുക്കള്‍ക്കു തങ്ങളെ വെറുപ്പായിരുന്നു. അതുകൊണ്ടുതന്നെ തരംകിട്ടുമ്പോഴൊക്കെ അവര്‍ തന്നെയും സഹോദരിമാരെയും ഉപദ്രവിച്ചിരുന്നു. പര്‍ദ ധരിക്കാതെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല, തങ്ങളെ പഠിപ്പിക്കാന്‍ അവര്‍ തയാറായതുമില്ല. ഈ അവസ്ഥയില്‍ നിന്നാണ് അമ്മ ചുവന്ന തെരുവിലേക്കിറങ്ങിയത്. ഞങ്ങള്‍ക്കുവേണ്ടി അവര്‍ മാംസച്ചന്തയില്‍ വില്പനച്ചരക്കായി. കുടുംബാംഗങ്ങളെ അറിയിക്കാതെ ഞങ്ങള്‍ മൂവരെയും ഹോസ്റ്റലില്‍ ചേര്‍ത്തു പഠിപ്പിച്ചു.എന്നാല്‍, ഇത്തരത്തിലൊരു ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്നു താന്‍ പ്രാര്‍ഥിച്ചു. തങ്ങള്‍ എവിടെയാണെന്നു ബന്ധുക്കള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെ അമ്മ മാംസത്തെരുവില്‍ വിറ്റെന്നാണ് അവര്‍ കരുതിയിരുന്നത്.വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വേശ്യയുടെ മകള്‍ എന്ന പേരായിരുന്നു. അവളും ആരുടെയോ കൂടെ പോയി വന്നിരിക്കുന്നു. എന്നാല്‍ ആ അഭിപ്രായം ക്രമേണ മാറി. വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്നു നല്കുന്ന അധ്യാപിക എന്ന പേരിലേക്ക് അവള്‍ വളര്‍ന്നു. തനിക്കും തന്റെ കുടുംബത്തിനും നേരിടേണ്ടിവന്ന അപമാനവും ദുരവസ്ഥയും മാറി, പ്രതീക്ഷാനിര്‍ഭരമായ പുതിയ ജീവിതത്തിലേക്കു കടക്കുകയാണ് ആ പെണ്‍കുട്ടി.

Loading...

Leave a Reply

Your email address will not be published.

More News