Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:41 am

Menu

Published on July 7, 2015 at 11:55 am

25 വർഷത്തിനു ശേഷം ഇരട്ടകൾ പരസ്പരം കണ്ടെത്തിയത് യൂട്യൂബിലൂടെ

girls-adopted-by-parents-in-different-countries-after-being-born-in-south-korea-are-taking-dna-test-to-see-if-they-are-twins-after-one-spotted-the-other-on-youtube

25 വർഷങ്ങൾക്ക് ശേഷം രക്തം രക്തത്തെ തിരിച്ചറിഞ്ഞു.അതെ, ഇരട്ട സഹോദരികളായ അനൈസും സാമന്തയും പരസ്പരം കാണാതെ രണ്ടിടങ്ങളിലായാണ് വളര്‍ന്നത്. ജനിച്ച് ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം യൂട്യൂബിലൂടെ പരസ്പരം കണ്ടെത്തുകയായിരുന്നു ഈ ഇരട്ടസഹോദരങ്ങള്‍.

ഒരു നേരം പോക്കിന് യൂട്യൂബിലൂടെ സിനിമ കാണുമ്പോഴാണ്‌ അനൈസ് ബോര്‍ഡിയര്‍ ആദ്യമായി തന്റെ സഹോദരിയെ കാണുന്നത്.സ്ക്രീനില്‍ കണ്ട സ്വന്തം മുഖം അനൈസിനെ അത്ഭുതപ്പെടുത്തി. സാമന്ത ഫ്യൂട്ടര്‍മാന്‍ എന്ന നായികയുമായുള്ള രൂപസാദൃശ്യത്തില്‍ കൗതുകം തോന്നി അന്വേഷിച്ചപ്പോള്‍ അനൈസിനു കിട്ടിയത് ജനിച്ചപ്പോഴേ പിരിഞ്ഞു പോയ സ്വന്തം ഇരട്ടസഹോദരിയെ.
യൂട്യൂബില്‍ സാമന്തയുടെ മുഖം കണ്ടപ്പോള്‍ താന്‍ വല്ലാത്തൊരു അവസ്ഥയിലായിത്തീര്‍ന്നെന്ന് ബോര്‍ഡിയര്‍ പറയുന്നു. പിന്നീട് സിനിമയിലെ വിവരങ്ങള്‍ നോക്കി സാമന്തയെ ട്വിറ്ററില്‍ തേടിപ്പിടിച്ചു പരിചയപ്പെട്ടു. ജനനതിയതിയും മറ്റുവിവരങ്ങളും പരസ്പരം പങ്കുവച്ചപ്പോഴാണ് കുഞ്ഞു പ്രായത്തിലേ പിരിഞ്ഞു പോയ ഇരട്ട സഹോദരങ്ങളാണ് തങ്ങളെന്ന് ഇരുവരും മനസിലാക്കിയത്. ജനനതിയതിയും സ്ഥലവുമെല്ലാം അറിഞ്ഞപ്പോള്‍ ഹൃദയസ്തംഭനം വരുമെന്നു പോലും തോന്നിപ്പോയിയെന്ന് ബോര്‍ഡിയര്‍. പല കാലഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളിലും ഇരുവരും തമ്മില്‍ സാദൃശ്യം വ്യക്തമായിരുന്നു. രണ്ടു രാജ്യത്ത്, രണ്ടു കുടുംബങ്ങളില്‍ വളര്‍ന്നിട്ടും ഇപ്പോള്‍ പരസ്പരം കാണാന്‍ കഴിഞ്ഞതു തന്നെ അദ്ഭുതമാണെന്നാണ് ബോര്‍ഡിയര്‍ പറയുന്നത്. യൂട്യൂബിലൂടെ അതു വരെ ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത മറ്റൊരു ലോകമാണ് തെളിഞ്ഞു വന്നത്. കഴിഞ്ഞ മേയില്‍ ഇരുവരും പരസ്പരം കാണുകയും ചെയ്തു.ബോര്‍ഡിയറെ കാണുന്നതിനായി സാമന്ത ലണ്ടനില്‍ എത്തുകയായിരുന്നു. ബോര്‍ഡിയറെ എടുത്തു വളര്‍ത്തിയവരും ഉണ്ടായിരുന്നു ഒപ്പം. ഇടക്കു തങ്ങളെ അവര്‍ക്കു പോലും പരസ്പരം മാറിപ്പോയെന്ന് അവര്‍ പറയുന്നു. അത്രക്കു സാദൃശ്യമുണ്ട് ഇരുവരും തമ്മില്‍. ഇപ്പോള്‍ സ്വന്തം കഥ തന്നെ സിനിമയാക്കുന്നതിനുള്ള തിരക്കിലാണ് ഇരട്ട സഹോദരങ്ങള്‍. ഇരുവരുടെയും ഡിഎന്‍എ ടെസ്റ്റും നടത്തിയിട്ടുണ്ട്. പക്ഷേ അതിന്‍റെ റിസല്‍റ്റ് സിനിമയിലൂടെ പുറത്തറിയിക്കൂ എന്ന വാശിയിലാണ് ഇരുവരും.
സൗത്ത് കൊറിയയിലെ സിയോളില്‍ നിന്നും അമെരിക്കയിലെ ഹോള്‍ട്ടര്‍ ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് സര്‍വീസില്‍ എത്തിച്ച ബോര്‍ഡിയറിനെ മൂന്നു മാസത്തിനകം തന്നെ ഫ്രഞ്ച് കുടുംബം ദത്തെടുത്തു പാരീസിലേക്കു കൊണ്ടു പോയി. സാമന്തയെ യുഎസില്‍ നിന്നുള്ള കുടുംബവും സ്വന്തമാക്കി. ഇപ്പോഴും ഇരുവരുടെയും അച്ഛനും അമ്മയും ആരാണെന്നോ മറ്റു സഹോദരങ്ങള്‍ ഉണ്ടോ എന്നുമുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല..

Loading...

Leave a Reply

Your email address will not be published.

More News