Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:36 pm

Menu

Published on January 6, 2017 at 2:33 pm

യു.പിയില്‍ കൂട്ട ബലാത്സംഗം ചെറുത്ത യുവതിയുടെ ചെവിയറുത്തു

girls-ears-chopped-off-for-resisting-gang-rape

ഭഗ്പത്: ഉത്തര്‍പ്രദേശില്‍ നിന്ന് സ്ത്രീകള്‍ക്കു നേരെയുള്ള ക്രൂരതയുടെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്ത്. യു.പിയിലെ ഭഗ്പത് മേഖലയില്‍ കൂട്ട ബലാത്സംഗം തടഞ്ഞതിന് യുവതിയുടെ ചെവി അക്രമികള്‍ അറുത്തുമാറ്റി.

രാമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനും അക്രമികളുടെ മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു.

അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവര്‍ക്കെതിരെ ഐ.പി.സി 354, 324, 323 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. എസ്.പിയുമായി സംസാരിച്ചുവെന്നും എന്നാല്‍ ബലാത്സംഗ ശ്രമം നടന്നിട്ടില്ലെന്നും ബാഗ്പത് എം.പി സത്യപാല്‍ സിങ് പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് പരാതി ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News