Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:58 pm

Menu

Published on July 8, 2015 at 12:57 pm

ആലപ്പുഴ ബീച്ചില്‍ തിളങ്ങുന്ന തിരമാലകള്‍….

glittering-waves-spotted-on-alappuzha-beach

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിങ്കളാഴ്ച രാത്രി ദൃശ്യമായത് കഴ്ച്ചകാർക്ക് കൗതുകമായി.രാത്രി പത്തുമണിക്ക് ശേഷമാണ് ഫ്ളൂറസെന്റ് ബൾബുകളുടെ കൂട്ടം പോലെ തീരമാലകൾ ബീച്ചിലേക്ക് അടിച്ചു കയറിയത് .മൺസൂണിനോട് അനുബന്ധിച്ച് കടലിൽ രൂപപ്പെടുന്ന ബയോലൂമിനെൻസ് എന്ന പ്രതിഭാസമാണിതെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.വി. തോമസ് പറയുന്നത്. പ്രകാശിക്കുന്ന ഡൈനോഫ്ളഗല്ലൈറ്റ്സ് എന്ന സൂക്ഷ്മജീവികളുടെ കൂട്ടം തിരമാലകളിലൂടെ തീരത്തേക്ക് എത്തിപ്പെടുമ്പോഴാണ്‌ തിരമാലകള്‍ക്ക് തിളക്കമുണ്ടാവുന്നത്.പ്രകാശിക്കുന്ന ഡൈനോഫ്ളഗല്ലൈറ്റ്സ് എന്ന സൂക്ഷ്മജീവികളുടെ കൂട്ടം തിരമാലകളിലൂടെ തീരത്തേക്ക് എത്തിപ്പെടുമ്പോഴാണ്‌ തിരമാലകള്‍ക്ക് തിളക്കമുണ്ടാവുന്നത്. ആഴക്കടലിന്റെ അടിത്തട്ടില്‍ ജീവിയ്ക്കുന്ന സൂക്ഷ്മ ജീവികളാണ് ഡൈനോഫ്ളഗല്ലൈറ്റ്‌സ്. മല്‍സ്യങ്ങളുടെയും മറ്റു കടല്‍ജീവികളുടെയും പ്രധാന ഭക്ഷണമാണ് ഇത്തരം ജീവികൾ.ആഴക്കടലിന്റെ മുകള്‍ത്തട്ടില്‍ ഇവ എത്തിച്ചേരുമ്പോള്‍ വൈദ്യുത ദീപാലങ്കാരം പോലെയുള്ള ദൃശ്യഭംഗി കൈവരും. പ്രകാശമില്ലാതെ അടിത്തട്ടില്‍ ജീവിയ്ക്കുന്നതിനാലാണ് ഇവയ്ക്ക് പ്രകൃതി ഫഌറസെന്‍സ് കഴിവ് നല്‍കിയിരിയ്ക്കുന്നത്. കാറ്റിന്റെയോ കടല്‍ പ്രവാഹത്തിന്റെയോ ഭാഗമായി ഇവ തീരത്തേയ്ക്ക് എത്തപ്പെടും . ഇവയ്‌ക്കൊപ്പം സാധാരണ ഗതിയില്‍ മീന്‍കൂട്ടവും എത്താറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു .50 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ അകലെ ആഴക്കടലിൽ അടിത്തട്ടിലാണ് ഈ സൂക്ഷ്മജീവികൾ ജീവിക്കുന്നത്. പ്രകാശമില്ലാത്ത അടിത്തട്ടിൽ ജീവിക്കുന്നതിനാണ് ഇവയ്ക്ക് ഫ്ളൂറസെൻസ് കഴിവ് പ്രകൃതി നൽകിയിട്ടുള്ളത്.കാറ്റിന്റെയോ കടൽ പ്രവാഹത്തിന്റെയോ ഭാഗമായി ഇവ തീരത്തേക്ക് എത്തിപ്പെട്ടു. ഇവയ്‌ക്കൊപ്പം സാധാരണ ഗതിയില്‍ മീന്‍കൂട്ടവും എത്താറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു .

Loading...

Leave a Reply

Your email address will not be published.

More News