Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:26 am

Menu

Published on July 12, 2013 at 10:56 am

നയന്‍ താരയുമായി പിരിഞ്ഞത് ദൈവത്തിന്‍റെ തീരുമാനമെന്ന് പ്രഭുദേവ

god-is-reason-for-separation-from-nayanthara-says-prabhudeva

നയന്‍‌താരയുമായുണ്ടായിരുന്ന ബന്ധത്തേക്കുറിച്ച് ചോദിച്ചാല്‍ പഴയതുപോലെ ഒഴിഞ്ഞുമാറില്ല പ്രഭുദേവ. “ഞങ്ങള്‍ പിരിയണം എന്നത് ദൈവത്തിന്‍റെ തീരുമാനമായിരുന്നു” എന്നാണ് പ്രഭുദേവ ഇപ്പോള്‍ ആ പ്രണയത്തകര്‍ച്ചയെപ്പറ്റി പറയുന്നത്. നയന്‍സുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇടയ്ക്ക് അസിനുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കേട്ടിരുന്നു.

നയന്‍സും ആര്യയും തമ്മില്‍ ഉള്ള പ്രണയ ഗോസിപ്പുകള്‍ക്കാണ് ഇപ്പോൾ കോളിവുഡില്‍ ഡിമാന്റ് ‍. അതിനിടെ പ്രഭുദേവയെപ്പറ്റി ആലോചിക്കാനെവിടെ സമയം? അതേസമയം പ്രഭുദേവയും തിരക്കിലാണ്. തന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ‘രാമയ്യ വസ്താവയ്യ’ ജൂലൈ 19ന് റിലീസാവുകയാണ് . തന്‍റെ പതിവ് ബോളിവുഡ് ട്രാക്കില്‍ നിന്നും മാറി സുന്ദരമായ ഒരു പ്രണയകഥയാണ് പ്രഭുദേവ ഒരിക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം വന്‍ ഹിറ്റായി കഴിഞ്ഞു.അതുകഴിഞ്ഞ് ഷാഹിദ് കപൂറിനെ നായകനാക്കിയുള്ള റാംബോ രാജ്കുമാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. അജയ് ദേവ്‌ഗണിന്‍റെയും സല്‍‌മാന്‍ ഖാന്‍റെയും പുതിയ ചിത്രങ്ങള്‍ക്കുള്ള കഥാചര്‍ച്ചയും നടക്കുന്നു. അതിനിടെ നയന്‍‌സിനെപ്പറ്റി ചിന്തിക്കാന്‍ പ്രഭുദേവയ്ക്കും ടൈമില്ല. ഇപ്പോൾ സംവിധാന രംഗത്ത് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രഭുദേവ.

Loading...

Leave a Reply

Your email address will not be published.

More News