Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:47 pm

Menu

Published on January 7, 2016 at 11:49 am

ലോകത്തിന് മുഴുവൻ നാശം വിതക്കാൻ ‘ഗോഡ്‌സില്ല’ വരുന്നൂ……

godzilla-el-nino-is-triggering-floods-and-weather-chaos-around-the-globe

ആഗോളതാപനത്താല്‍ രൂപം കൊള്ളുന്ന പ്രത്യേക പ്രതിഭാസമായ ‘ഗോഡ്‌സില്ല’. പ്രതിഭാസം തീര്‍ത്തേക്കാവുന്ന പ്രത്യാഘാതത്തിന്റെ വലിപ്പം കണക്കിലെടുത്തുതന്നെയാണ്‌ കാലാവസ്‌ഥാ നിരീക്ഷകര്‍ വരാന്‍ പോകുന്ന ആ വലിയ വിപത്തിനെ ഗോഡ്‌സില്ലയെന്ന്‌ വിളിക്കുന്നത്‌.എല്‍ നിനോയുടെ ഭാഗമായാണ്‌ ഗോഡ്‌സില്ല രൂപംകൊള്ളുന്നത്‌. 1997-98ല്‍ ഉണ്ടായ എല്‍നിനോയാണ്‌ ലോകത്ത്‌ ഏറ്റവുംകൂടുതല്‍ നാശനഷ്‌ടം തീര്‍ത്തത്‌. 20,000ല്‍ അധികം പേരാണ്‌ കാലാവസ്‌ഥാ വ്യതിയാനത്തില്‍ മരണമടഞ്ഞത്‌. ഈ അളവില്‍തന്നെയുള്ള കാലാവസ്‌ഥാ വ്യതിയാനമാണ്‌ 2015ലും അനുഭവപ്പെടുന്നത്‌. ഇതിന്റെ ഫലം ഇപ്പോഴും ലോകം അനുഭവിച്ചുവരുകയാണ്‌. ചൈനയിലെയും ബ്രിട്ടണിലെയും വെള്ളപ്പൊക്കവും അമേരിക്കയിലെ മഞ്ഞ്‌ പെയ്യാത്ത ക്രിസ്‌തുമസ്‌ കാലവും സൗത്ത്‌ ആഫ്രിക്കയിലെ കാലം തെറ്റിയെത്തിയ വരള്‍ച്ചയുമെല്ലാം ഇതിന്‌ ഉദാഹരണമാണ്‌.2016ല്‍ രൂക്ഷമാകാനിരിക്കുന്ന ഗോഡ്‌സില്ലയെക്കുറിച്ച്‌ ഗവേഷകര്‍ വലിയ മുന്നറിയിപ്പുകളാണ്‌ നല്‍കുന്നത്‌. ലോകത്ത്‌ ഭക്ഷ്യോത്‌പാദനം 25 ശതമാനം കുറയ്‌ക്കാന്‍ ഈ എല്‍നിനോയ്‌ക്ക് കെല്‍പ്പുണ്ടെന്നാണ്‌ നിരീക്ഷണം. 2015ന്റെ ബാക്കി പത്രമാണ്‌ ഇതും. സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ നല്‍കുന്ന താക്കീതില്‍ മനുഷ്യരാശി ഇതുവരെ നേരിട്ടതില്‍വച്ച്‌ ഏറ്റവും കഠിനമായ പരീക്ഷണമാണ്‌ ഗോഡ്‌സില്ല എല്‍നിനോ മുന്നോട്ടുവയ്‌ക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News