Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:23 pm

Menu

Published on June 16, 2014 at 12:12 pm

ആലപ്പുഴ കടപ്പുറത്ത് സ്വര്‍ണാഭരണങ്ങള്‍ കരയ്ക്കടിയുന്നു !

gold-ornaments-in-alappuzha-beach

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് സ്വർണാഭരണങ്ങൾ കരയ്ക്കടിയുന്നതായി റിപ്പോർട്ട്.ഈ അടുത്ത ദിവസങ്ങളിൽ കടല്‍ത്തിരയടിച്ചുകയറ്റിയ മണ്ണില്‍നിന്ന് കുറെപ്പേര്‍ക്ക് മാല, കമ്മല്‍, പാദസരം, ചെയിൻ എന്നീ സ്വർണാഭരണങ്ങൾ കിട്ടിയിരുന്നു.ഇതിനെ കുറിച്ച് ബീച്ചിലെ എയ്ഡ് പോസ്റ്റ് പോലീസിന് വിവരം ലഭിച്ചെങ്കിലും സ്വർണമെടുക്കുന്നതിൽ ആർക്കും പരാതിയില്ല.കടൽ പ്രക്ഷുബ്ധമാകുമ്പോഴാണ്‌ സ്വർണാഭരണങ്ങൾ കരയ്ക്കടിയുന്നത്.കടപ്പുറത്ത് കുളിക്കാനിറങ്ങിയ സഞ്ചാരികളിൽ നിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളാണ് ഇപ്പോൾ കടലിൽ നിന്നും ലഭിക്കുന്നതെന്നാണ് നിഗമനം.മൂന്നു പവൻ തൂക്കമുള്ള സ്വർണാഭരണം വരെ കിട്ടിയിട്ടുണ്ടെന്നാണ് കടപ്പുറത്തുള്ള ആളുകൾ പറയുന്നത്.ഇതിന് മുമ്പും കടൽ പ്രക്ഷുബ്ധമാകുന്ന സമയത്ത് കടലിൽ നിന്നും സ്വർണം ലഭിച്ചിട്ടുണ്ട്. എന്തൊക്കെയായാലും കടലിൽ നിന്നും സ്വര്‍ണാഭരണങ്ങള്‍കിട്ടുന്നെന്നറിഞ്ഞതോടെ കടപ്പുറത്ത് ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News