Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 11:54 am

Menu

Published on November 11, 2013 at 12:37 pm

സ്വർണ്ണക്കടത്ത്:പ്രതികൾക്ക് സിനിമാക്കാരുമായി അടുത്തബന്ധം

gold-smuggling-dri-reveals-a-large-network

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ആറ് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സ്ത്രീകളില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ കണ്ണികള്‍ ഫയാസുമായും നബീലുമായും ഒക്കെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണ ക്കടത്തില്‍ നിന്നുള്ള പണം സിനിമ നിര്‍മാണത്തില്‍ ഇറക്കിയതായും റവന്യൂ ഇന്‍ലിജന്‍സ് ഡയറക്ടറേറ്റിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ അറസ്റ്റിലായ റാഹിലയുടെ മൊഴികളാണ് നിര്‍ണായകമായിരിക്കുന്നത്.റാഹിലക്ക് സിനിമക്കാരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും ആര്‍ഡിഐക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന നബീലിന് നെടുമ്പാശ്ശേരി സ്വര്‍ക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുള്ളതായും വിവരം ലഭിച്ചു. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഡിആര്‍ഐക്ക് ലഭിച്ചിട്ടുണ്ട്.തലശ്ശേരി സ്വദേശികളായ അമ്മയും മകളും പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് റാഹില ഡിആര്‍ഐക്ക് മൊഴി നല്‍കി.കോഴിക്കോട് സ്വദേശി ഷഹബാസ്, കൊടുവള്ളിയിലെ സെയിന്‍ എന്നിവരാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്മാര്‍.നബീല്‍ നല്‍കിയ സ്വര്‍ണമാണ് താന്‍ കൊണ്ടുവന്നതെന്ന് രാഹില ഡി ആര്‍ ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.ഇവര്‍ ദുബൈയില്‍നിന്ന് നാലുതവണ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്. രാഹിലയുമായി ഉള്ള സൗഹൃദമാണ് എയര്‍ ഹോസ്റ്റസ് ഹിറോമോസയെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത്.ജസീറ മകള്‍ ഫര്‍സീന്‍ എന്നിവരാണ് ഇവര്‍.സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തിരയുന്ന ഷബാസിനും ഈ കേസുമായി ബന്ധമുണ്ട്.കേസില്‍ പോലീസ് തിരയുന്ന മറ്റൊരു പ്രതിയാണ് അബ്ദുള്‍ ലെയ്ഫ്.ഇയാള്‍ക്ക് കൊടുവള്ളിയില്‍ സ്വന്തമായി കണ്ണാശുപത്രിയുണ്ടെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.ഇതേ ആശുപത്രിയുടെ പേരില്‍ ലെയ്ഫിന് വിദേശത്ത് ട്രേഡിങ് കമ്പനിയും ഉണ്ടെന്നാണ് വിവരം.കൊടുവള്ളിയാണ് ഈ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കേന്ദ്രം.ഇവര്‍ കള്ളപ്പണം വെളുരപ്പിക്കാന്‍ കോടികള്‍ സിനിമ മേഖലയില്‍ മുടക്കിയതായും റിപ്പോര്‍ട്ടുണ്ട്.കേസിൽ ഇനിയും അഞ്ചോളം പേർ പിടിയിലകാനുണ്ട് .മുഴുവൻ പ്രതികളും പിടിയിലായാൽ മാത്രമേ കേസിനെ കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് അന്വേക്ഷണോദ്യോഗസ്ഥർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News