Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:07 pm

Menu

Published on September 17, 2014 at 3:44 pm

സ്വർണ്ണ മത്സ്യത്തിൻറെ തലയിലെ ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

goldfish-recovering-after-high-risk-tumour-removal

രണ്ടു ദിവസങ്ങൾക്ക് മുമ്പ് ആസ്ത്രേലിയയിലെ മെല്‍ബണിലെ മൃഗ ആശുപത്രിയില്‍‌ വെച്ച് ജോർജ്ജെന്ന് പേരിട്ട പത്തു വയസ്സ് പ്രായമുള്ള ഒരു സ്വർണ്ണ മത്സ്യത്തിന് തലയ്ക്ക് ശസ്ത്രക്രിയ നടത്തി .ജോർജ്ജിൻറെ തലയ്ക്കു മുകളില്‍ ഒരു വലിയ ട്യൂമര്‍ വികസിച്ചുവന്നതിനെ തുടർന്നാണ്‌ ശസ്ത്രക്രിയ.സ്വർണ്ണ മത്സ്യത്തിൻറെ തലയ്ക്കു മുകളില്‍ ഒരു വലിയ ട്യൂമര്‍ വികസിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍മാര്‍ ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥയുടെ സമ്മതത്തോടെ 45 മിനുറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മത്സ്യത്തിന്റെ തലയിലുണ്ടായ കൂറ്റന്‍ ട്യൂമര്‍ നീക്കം ചെയ്തു. ഓക്സിജന്‍ അടങ്ങിയ വെള്ളം തുടര്‍ച്ചയായി മീനിന്റെ ശ്വാസനേന്ദ്രിയത്തിലൂടെ കടത്തി വിട്ടുകൊണ്ടാണ് ശാസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷൻ കഴിഞ്ഞ ജോർജ്ജ് ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ വെള്ളത്തിൽ നീന്തിക്കളിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നവയാണ് സ്വർണ്ണ മത്സ്യങ്ങൾ. ഭക്ഷണകാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാള്‍ സ്വര്‍ണ്ണമത്സ്യങ്ങൾക്ക് കൂടുതൽ താത്പര്യം കണ്ടു വരുന്നു.

Goldfish recovering after 'high-risk' tumour removal

Goldfish recovering after 'high-risk' tumour removal2

Goldfish recovering after 'high-risk' tumour removal1

Loading...

Leave a Reply

Your email address will not be published.

More News