Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:41 pm

Menu

Published on November 7, 2014 at 4:17 pm

മാരകരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനുള്ള ശ്രമത്തിനൊരുങ്ങി ഗൂഗിള്‍..!!

google-is-developing-a-cancer-and-heart-attack-detecting-pill

സാന്‍ഫ്രാന്‍സിസ്‌കോ: മാരകരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഗവേഷണവിഭാഗമാണ് പരീക്ഷണത്തിന് പിന്നില്‍. ശരീരത്തിലൂടെ കടത്താന്‍ കഴിയുന്ന ട്യൂബ് വഴി രക്തത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഈ സൂക്ഷ്മ കണത്തിന് ക്യാന്‍സറിന്റെ പ്രാരംഭഘട്ടങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ വാദം.രോഗം വന്നതിനപ്പുറം ചികിത്സിക്കുന്ന നിലയില്‍ നിന്ന് ഇവയുടെ തുടക്കം കണ്ടെത്തി പരിഹരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മോളിക്യുലാര്‍ ബയോളജിസ്റ്റ് ഡോ. ആന്‍ഡ്രു കോണ്‍റാഡ് പറയുന്നു. ക്യാന്‍സറിന് കാരണമായേക്കാവുന്ന ഡി എന്‍ എ ഘടനയെ കണ്ടെത്താനും ഇവയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഇവയ്ക്ക് പുറമേ ഹൃദയാഘാതത്തിന് കാരണമാകുന്ന കൊഴുപ്പുകളെ നശിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. രക്തത്തിലേക്കെത്തിക്കുന്ന സൂക്ഷമകണങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോക്താവിന് കാണാന്‍ കഴിയുന്ന തരത്തില്‍ രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിനൊപ്പം നിര്‍മ്മിക്കും. ഗവേഷണത്തിനായി 100ലധികം വിദഗ്ദ്ധരെ ഗൂഗിള്‍ സജ്ജരാക്കിയിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News