Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:32 am

Menu

Published on January 30, 2017 at 2:08 pm

പാര്‍ക്കിങ്ങിന് ഗൂഗിള്‍ മാപ്പിന്റെ ഒരു കൈ സഹായം

google-maps-parking-destination-android

എത്ര മികച്ച ഡ്രൈവറാണെങ്കിലും ചിലയിടങ്ങളേലേക്ക് വാഹനവുമായി പോകുമ്പോള്‍ പാര്‍ക്കിങ്ങ് ഒരു കീറാമുട്ടിയായി മാറാറുണ്ട്. പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത അവസ്ഥയും പാര്‍ക്ക് ചെയ്ത വാഹനം തിരിച്ചിറക്കാന്‍ സാധിക്കാത്ത അവസ്ഥയും മിക്ക ഡ്രൈവര്‍മാരുടേയും ജിവിതത്തില്‍ ഉണ്ടാകും.

എന്നാലിപ്പോഴിതാ പാര്‍ക്കിങ്ങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ മാപ്പാണ് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കുക. നിങ്ങള്‍ പോകുന്ന സ്ഥലത്ത് പാര്‍ക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഗൂഗിള്‍ മാപ്പിലെ പുതിയ ഫീച്ചര്‍ കൃത്യമായി അറിയിക്കും.

പുതിയ ഐക്കണോടെ ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ മാപ്പ് വഴി പോകാനുള്ള വഴി ആദ്യം തിരഞ്ഞെടുക്കണം. അപ്പോള്‍ നമ്മള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് എവിടെയെങ്കിലും പാര്‍ക്കിങ്ങിന് ഇടമുണ്ടെങ്കില്‍ ഒരു ചെറുവലയത്തോട് കൂടിയുള്ള ‘പി’ ചിഹ്നത്തിലൂടെ ഫീച്ചര്‍ അറിയിക്കും.

google-maps-parking-destination-android1

ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകളാണ് ഫീച്ചര്‍ കാണിക്കുക. നീല നിറത്തിലാണ് പാര്‍ക്കിങ്ങ് ഐക്കണ്‍. പാര്‍ക്കിങ്ങ് സ്ഥലം വളരെ കുറവാണെങ്കില്‍ ഈ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.

ഉപഭോക്താക്കളുടെ ഗൂഗിള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നുമുള്ള വിവരങ്ങള്‍ വഴിയാണ് പാര്‍ക്കിങ്ങ് ഫീച്ചറിന്റെ പ്രവര്‍ത്തനം. അമേരിക്കയിലെ 25 മെട്രോ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ഫീച്ചറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മറ്റു നഗരങ്ങളിലേക്കും ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ഫീച്ചര്‍ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News