Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:45 pm

Menu

Published on May 22, 2015 at 1:44 pm

ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തി പുതിയ ഫോട്ടോ ഷെയറിങ് സര്‍വീസുമായി ഗൂഗിൾ എത്തുന്നു…!

google-may-unveil-new-photo-sharing-service

പുതിയ ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിങ് സംവിധാനവുമായി ഗൂഗിൾ എത്തുന്നു.ഫേസ്ബുക്ക്,  ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഉപകരിക്കുന്നതായിരിക്കും പുതിയ സര്‍വീസ്. ഈ മാസം അവസാനം നടക്കുന്ന ഐ/ഒ ഡെവലപ്പര്‍മാരുടെ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പുതിയ സര്‍വീസ് അവതരിപ്പിക്കുമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഫെയ്‌സ്ബുക്കിനോട് മത്സരിക്കുകയാണ് പുതിയ സര്‍വീസിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. 2012ല്‍ ഫെയ്‌സ്ബുക്ക് മൊബൈല്‍ ഫോട്ടോ ഷെയറിങ് സര്‍വീസ് ആയ ഇന്‍സ്റ്റാഗ്രാം സ്വന്തമാക്കിയിരുന്നു.ഫോട്ടോ സര്‍വീസ് കൂടാതെ, മറ്റ് ചില പുതിയ സംഗതികളും ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ആന്‍ഡ്രോയിഡ് ഒഎസ്സുമായി ആന്‍ഡ്രോയിഡ് ഫോര്‍ വര്‍ക്ക്, ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ ആക്‌സസ് ചെയ്യാനുള്ള പുതിയ വോയ്‌സ് കമാന്‍ഡുകള്‍ തുടങ്ങിയ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News