Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:01 pm

Menu

Published on October 5, 2017 at 4:41 pm

ഐഫോൺ എക്‌സിനെ കീഴടക്കാൻ ഗൂഗിളിന്റെ അത്ഭുത ഫോൺ

google-pixel-2-and-pixel-2-xl-specifications

ഐഫോൺ എക്സ് ഇറങ്ങിയപ്പോൾ ആപ്പിൾ പോലും വിചാരിച്ചത് കുറഞ്ഞത് അടുത്ത ഒരു വർഷത്തേക്കെങ്കിലും തങ്ങളുടെ ഫോണിനെ വെല്ലാൻ കെൽപ്പുള്ള പ്രത്യേകതകൾ ഒരു ഫോണിലും വരില്ല എന്നാണു. എന്നാൽ ആ പ്രതീക്ഷകളൊക്കെ തെറ്റിച്ചിരിക്കുകയാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡൽ. ഗൂഗിൾ പിക്സൽ ഫോണിന്റെ രണ്ടാം വേർഷൻ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഐഫോണിന് മാത്രമല്ല, പല ഫോണുകൾക്കും ഭീഷണിയാകും ഈ പിക്സൽ 2.

ആദ്യം ഇറങ്ങിയ ഗൂഗിൾ പിക്സൽ മോഡൽ തന്നെ ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് ഇന്നും മുൻപന്തിയിൽ തന്നെ നിൽക്കവയെ ആണ് ഗൂഗിൾ പിക്സലിന്റെ രണ്ടാം തലമുറയെയും ഇറക്കുന്നത്. പിക്സൽ 2, പിക്സൽ 2 XL എന്നീ രണ്ടു മോഡലുകളുമായാണ് ഇത്തവണ ഗൂഗിൾ ഇറങ്ങിയിരിക്കുന്നത്. ഒന്ന് സാധാരണ മോഡലും ഒന്ന് സ്ക്രീൻ സൈസ് അൽപ്പം കൂടിയ മോഡലും. ഈ സമയത്ത് പുറത്തിറങ്ങുന്ന അത്യാധുനിക മോഡലുകളിൽ നിന്ന് നാം എന്ത് പ്രതീക്ഷിക്കുന്നവോ അതെല്ലാം ഇതിലുണ്ട്. അതിലേറെയും ഇതിൽ ഉണ്ട്.

4 ജിബി റാമിൽ പ്രവർത്തിക്കുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ആണുള്ളത്. ആൻഡ്രോയിഡ് 8 ന്റെ ഏറ്റവും പരിശുദ്ധമായ വേർഷനിൽ ആയിരിക്കും പിക്സൽ മോഡലുകൾ ഇറങ്ങുക എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മൾ HTC ഫോണുകളിൽ കണ്ടിട്ടുള്ള എഡ്ജ് സെൻസ് ഈ രണ്ടു മോഡലുകളിലും ഉണ്ട്. ഗൂഗ്ൾ എഡ്ജ് എന്നാണു ഇതിന്റെ പേര്. അതുപോലെ എടുത്തു പറയേണ്ട മറ്റൊന്ന് ക്യാമറ ആണ്. ഏതു സാഹചര്യത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ കെൽപ്പുള്ള ഗൂഗിളിന്റെ പ്രത്യേക ഇമേജ് പ്രോസസിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

5 ഇഞ്ചുള്ള പിക്സൽ 2വിന്റെ ഡിസ്പ്ലേ സിനിമാറ്റിക് മോഡലിൽ ആണ്. 127 എംഎമ്മിൽ ഫുൾ എച്ച്ഡി ഡിസ്പ്ലേ തന്നെയാണ് ഫോണിനുള്ളത്. ബാറ്ററി 2700 എം.എ.എച്ച്. പിക്സൽ 2 XLൽ 6 ഇഞ്ചിന്റെ QHD+ (2880 x 1440) P-OLED ഡിസ്‌പ്ലെ (538ppi) ആണുള്ളത്.ബാറ്ററി 3520 എം.എ.എച്ച്. 64 ജിബി, 128 ജിബി വേർഷനുകളിൽ ഇറക്കുന്ന രണ്ടു മോഡലുകൾക്കും 3ഡി കോണിങ് 5 ഗൊറില്ല ഗ്ളാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 64GB പിക്‌സല്‍ 2ന് ഇന്‍ഡ്യിലെ വില 61,000 രൂപയായിരിക്കും. 128GBയ്ക്ക് 70,000 രൂപയും. പിക്‌സല്‍ 2 XL മോഡലുകള്‍ക്ക് യഥാക്രമം 73,000 രൂപയും 82,000 രൂപയുമായിരിക്കും വില.

Loading...

Leave a Reply

Your email address will not be published.

More News