Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:29 am

Menu

Published on May 2, 2015 at 6:05 pm

സ്‌പേസ് ബാറിന് പകരം വെര്‍ച്ച്വല്‍ കീ യുമായി ഗൂഗിൾ…!

google-plans-to-to-do-away-with-the-biggest-key-on-the-keyboard-spacebar

കമ്പ്യൂട്ടര്‍ കീബോര്‍ഡിൽ ഒഴിച്ചുകൂടാനാകാത്ത കീ ആയിരുന്നു സ്‌പേസ്ബാർ.എന്നാല്‍ സ്‌പേസ് ബാര്‍ കീബോര്‍ഡിനോട് വിടപറയാന്‍ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ ആണ് സ്‌പേസ് ബാര്‍ ആവശ്യമില്ലാത്ത കീബോര്‍ഡ് ഒരുക്കുന്നത്.ട്രാക്ക് പാഡിന്റെ പരിഷ്‌കരിച്ച രൂപമാണ് ഗൂഗിള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ട്രാക്ക് പാഡ് കീകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ സ്‌പേസ്ബാറിന്റെ ആവശ്യകത മനസിലാക്കി പ്രവര്‍ത്തിക്കും. അതായത് സ്‌പേസ് ബാറിനു പകരം ഒരു വെര്‍ച്വല്‍ കീ എന്നതാണ് ഗൂഗിളിന്റെ ആശയം. കീബോര്‍ഡിലെ കീകള്‍ തമ്മിലുളള അകലം കുറച്ച് കൊണ്ട് ആപ്പിള്‍ വിപണിയിലെത്തിച്ച മാക് ബുക്കിന് പിന്നാലെ സ്‌പേസ് ഒഴിവാക്കി പേറ്റന്റ് സ്വന്തമാക്കാനാണ് ഗൂഗിളിന്റെ ശ്രമം. ലാപ്‌ടോപുകളുടെ വലുപ്പം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നുണ്ട്.എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Loading...

Leave a Reply

Your email address will not be published.

More News