Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:32 am

Menu

Published on October 6, 2014 at 1:04 pm

ഗൂഗിള്‍ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ അടുത്ത വർഷമെന്ന് റിപ്പോർട്ട്

google-set-to-take-on-whatsapp-with-new-free-messaging-service

മൊബൈൽ ആപ്ലിക്കേഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ഗൂഗിളുമെത്തുന്നു.വാട്സ് ആപ്പിനെ സ്വന്തമാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിൻറെ ക്ഷീണം അകറ്റാനായി ഗൂഗിള്‍ ഇപ്പോൾ സ്വന്തം മെസേജിങ് സര്‍വീസുമായി രംഗത്തെത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൂഗിളിന്റെ സോഷ്യല്‍ മെസേജിങ് ആപ്പ് അടുത്ത വർഷമായിരിക്കും എത്തുക. ആപ്ലിക്കേഷൻ പൂർണ്ണമായും സൗജന്യമായിരിക്കും. ആദ്യ വർഷത്തിനു ശേഷം പ്രതിവർഷം 53 രൂപ വീതം ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നതാണ്.

Google set to take on WhatsApp with new free messaging service1

സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ മെസ്സേജിംഗ് ആപ്പിൻറെ അംഗത്വമെടുക്കുന്നവര്‍ തങ്ങളുടെ മുഖ്യ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതില്ല എന്ന ഒരു പ്രത്യേകത ഇതിനുണ്ട്. ഇന്ത്യയിലെ സ്ഥിതിവിശേഷം പഠിക്കാന്‍, ഗൂഗിള്‍ അവരുടെ മുതിര്‍ന്ന പ്രോഡക്ട് മാനേജര്‍ നിഹൈല്‍ സിന്‍ഹാളിനെ ഇങ്ങോട്ട് അയയ്ക്കുന്നതായി ‘എക്കണോമിക് ടൈംസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നമ്പര്‍ വണ്‍ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ ‘വാട്ട്‌സ്ആപ്പി’നെ 958 കോടി ഡോളറിന് സ്വന്തമാക്കാന്‍ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇത് 1900 കോടി ഡോളര്‍ നല്‍കി പിന്നീട് ഫെയ്‌സ്ബുക്ക് സ്വന്തമാക്കുകയായിരുന്നു.

Google set to take on WhatsApp with new free messaging service3

അതിവേഗം വളരുന്ന സോഷ്യല്‍ മേസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പില്‍ നിലവില്‍ 60 കോടി അംഗങ്ങളാണുള്ളത്.വാട്ട്‌സ്ആപ്പ് കൂടാതെ ഈ രംഗത്ത് മത്സരിക്കാന്‍ 49 കോടി യുസര്‍മാരുള്ള ജാപ്പനീസ് ആപ്ലിക്കേഷനായ ‘ലൈന്‍’, 43.8 കോടി യൂസര്‍മാരുള്ള ചൈനീസ് സര്‍വീസായ ‘വീചാറ്റ്’, 40 കോടി അംഗങ്ങളുള്ള ഇസ്രായേലി സര്‍വീസായ ‘വൈബര്‍’ എന്നിവയൊക്കെയുണ്ട്.ഇപ്പോൾ സ്വന്തം മെസഞ്ചര്‍ സര്‍വീസ് രൂപപ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിലാണ് ഗൂഗിൾ.

Loading...

Leave a Reply

Your email address will not be published.

More News