Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:17 am

Menu

Published on December 13, 2014 at 10:32 am

ഗൂഗിള്‍ സെര്‍ച്ച് എളുപ്പത്തിലാക്കാനുള്ള മാർഗ്ഗങ്ങൾ

google-tips-and-tricks-2

ഗൂഗിൾ സെർച്ചിൽ സെർച്ച് ചെയ്യാത്തവരായി അധികമാരും ഉണ്ടാകില്ല. അന്വേഷിക്കുന്ന ഏത് കാര്യത്തിനും ഉത്തരം തരാൻ ഗൂഗിളിന് കഴിയും. എന്നാൽ ഈ ഉത്തരങ്ങൾ പെട്ടെന്ന് തന്നെ ലഭിക്കണമെങ്കിൽ ഗൂഗിള്‍ സെര്‍ച്ച് നന്നായി ഉപയോഗിക്കാനറിയണം. അതിനുള്ള വഴികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
1.ഒരു സൈറ്റിൽ മാത്രം വിവരങ്ങൾ സെർച്ച് ചെയ്യുക

Google Tips and Tricks

ഒരേഒരു സൈറ്റിലെ വിവരങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ അത് തെരഞ്ഞെടുക്കാനായി സെര്‍ച് കീവേഡ് ടൈപ് ചെയ്ത ശേഷം ഹൈഫണ്‍ നല്‍കി ആ സൈറ്റിന്റെ പേര് ടൈപ് ചെയ്യുക.
2.വാക്കുകളുടെ വിശദീകരണത്തിന്

Google Tips and Tricks1

ഏതെങ്കിലും ഒരു വാക്കിൻറെ വിശദീകരണം ആവശ്യമെങ്കിൽ ഡിഫൈന്‍ എന്നെഴുതി ഹൈഫണ്‍ നല്‍കിയ ശേഷം ഏത് വാക്കിൻറെ വിശദീകരണമാണോ വേണ്ടത് ആ വാക്ക് ടൈപ്പ് ചെയ്യുക.
3. കണക്കിലെ ഏത് സംശയങ്ങൾക്കും

Google Tips and Tricks2

ഗൂഗിൾ സെർച്ചിലൂടെ കൂട്ടുകയും, കുറയ്ക്കുകയും, ഹരിക്കുകയും, ഗുണിക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ കറന്‍സികളുടെ മൂല്യം കണ്‍വേര്‍ട് ചെയ്യാനും ഇത് വഴി സാധിക്കും.
4.കാലാവസ്ഥ അറിയാൻ

Google Tips and Tricks3

ഏതെങ്കിലും ഒരു സ്ഥലത്തെ കാലാവസ്ഥ അറിയണമെങ്കിൽ അതിനും ഗൂഗിൾ നമ്മെ സഹായിക്കും. ഏഴു ദിവസം മുന്‍പു വരെയുള്ള കാലാവസ്ഥയും ഇതുവഴി കണ്ടെത്താൻ സാധിക്കും.
5.റെസ്‌റ്റോറന്റുകളുടെയോ, ബാങ്കുകളുടെയോ, മറ്റ് സ്ഥാപനങ്ങളുടെയോ ലൊക്കേഷന്‍ കണ്ടുപിടിക്കാം

Google Tips and Tricks4

ഏതെങ്കിലും ഒരു സ്ഥലത്ത് പോയാൽ അവിടെയുള്ള റെസ്‌റ്റോറന്റുകളുടെയോ, ബാങ്കുകളുടെയോ, മറ്റ് സ്ഥാപനങ്ങളുടെയോ ലൊക്കേഷന്‍ കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച് സഹായിക്കും. അതിനു വേണ്ടി ലൊക്കേഷന്‍ അടയാളപ്പെടുത്തിയാല്‍ മാത്രം മതി.
6.ഫോട്ടോ ഫില്‍ടറിംഗ്

Google Tips and Tricks5

സൈസ്, നിറം, വലിപ്പം, തരം എന്നിവയെല്ലാം അടിസ്ഥാനമാക്കി ഫോട്ടോകൾ സെർച്ച് ചെയ്യാൻ കഴിയും.ഉദാഹരണമായി 500-300 സൈസുള്ള ചിത്രമാണ് വേണ്ടതെങ്കില്‍ അത് സെലക്റ്റ് ചെയ്യാം.
7. ശബ്ദമുപയോഗിച്ചും സെർച്ച് ചെയ്യാം

Google Tips and Tricks6

സെര്‍ച് ബോക്‌സിനു സമീപം കാണുന്ന മൈക്രോഫോണിന്റെ അടയാളത്തില്‍ ക്ലിക് ചെയ്താല്‍ ഗൂഗിളിന്റെ ക്രോം ബ്രൗസറിലും ആന്‍ഡ്രോയ്ഡ് ഫോണിലും ഗൂഗിള്‍ സെര്‍ചില്‍ ശബ്ദമുപയോഗിച്ച് തിരച്ചില്‍ നടത്താം.
8. ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് പരിശോധിക്കാൻ

Google Tips and Tricks7

ഏതെങ്കിലുമൊരു ഇംഗ്ലീഷ് വാക്കിൻറെ സ്പെല്ലിംഗ് പരിശോധിക്കാനായി ഗൂഗിൾ സെർച്ച് ചെയ്‌താൽ ആ വാക്കിൻറെ സ്പെല്ലിംഗ് ഉൾപ്പെടെ അര്‍ഥവും വിപരീതിവും എല്ലാം ലഭിക്കും.
9.ഏത് ഫോർമാറ്റിലുള്ള ഫയലുകളും തിരഞ്ഞെടുക്കാം

Google Tips and Tricks8

ഫയല്‍ ടൈപ് ഏതാണെന്ന് ടൈപ് ചെയ്ത് ഗൂഗിൾ സെർച്ച് ചെയ്‌താൽ ഏത് തരത്തിലുള്ള ഫയലുകളും തിരഞ്ഞെടുക്കാം. Eg: Filetype: SVG, Filetype: CS
10.സെര്‍ച് ഫില്‍ടര്‍

Google Tips and Tricks9

ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം വെബ് സൈറ്റുകളില്‍െ റിസള്‍ട് മതിയെങ്കില്‍ അത് തെരഞ്ഞെടുക്കാം. അതുപോലെ നിശ്ചിത സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കണ്ടെത്താം.

Loading...

Leave a Reply

Your email address will not be published.

More News