Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2025 6:01 pm

Menu

Published on August 11, 2015 at 10:03 am

ഗൂഗിള്‍ ഇനി ആല്‍ഫബറ്റിന് കീഴില്‍

google-to-restructure-under-alphabet

ന്യൂയോര്‍ക്ക്: ഇന്റർനെറ്റ് ഭീമന്മാരായ  ഗൂഗിളിനെ  പല കമ്പനികളായി വിഭജിച്ചു. പുതിയ കമ്പനിയായ ആല്‍ഫബെറ്റിന് കീഴിലാണ് ഗൂഗ്ളിനെയും അനുബന്ധ സ്ഥാപനങ്ങളെയും കൊണ്ടു വരുന്നത്. പുതിയ മാറ്റം ഗൂഗിളിന്റെ  മേധാവി ലാറി ബേച്ച് ബ്ലോഗിലൂടെയാണ് പുറത്തുവിട്ടത്.ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബറ്റിന്റെ തലപ്പത്ത്. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും , സെര്‍ജി ബ്രിന്‍ പ്രസിഡന്റുമായിരിക്കും.വിഭജനത്തോടെ പുതിയ ഗൂഗിള്‍ താരതമ്യേന ചെറിയ കമ്പനിയായി മാറും.ഗൂഗിളിന്റെ ഓഹരികളൊക്കെ ആല്‍ഫബറ്റിന്റെ ഓഹരികളായി സ്വാഭാവികമായി മാറും. സെര്‍ച്ച് എഞ്ചിന്‍, സെര്‍ച്ച് പരസ്യങ്ങള്‍, മാപ്പുകള്‍, ആപ്പുകള്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് എന്നിവ ഗൂഗിളില്‍ തന്നെ തുടരും. ഈ വര്‍ഷം അവസാനം പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News