Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:14 pm

Menu

Published on December 24, 2014 at 11:51 am

ഗൂഗിളിൻറെ ‘ഡ്രൈവറില്ലാ കാര്‍’ റോഡിലിറങ്ങാൻ ഒരുങ്ങുന്നു

google-unwraps-first-fully-functional-driverless-car-expected-to-hit-norcal-streets-in-2015

സാന്‍ഫ്രാന്‍സിസ്‌കൊ: ഡ്രൈവറില്ലാതെ ഓടുന്ന ഗൂഗിള്‍ കാര്‍ പൊതുനിരത്തിലിറക്കാന്‍  ഒരുങ്ങുന്നു. ടാറ്റയുടെ നാനോ കാറിന്റെ മാതൃകയിലുളള കാര്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. ബ്രേക്ക് പെഡല്‍ , ആക്സിലറേറ്റര്‍ പെഡല്‍  , ഗീയര്‍ , സ്റ്റിയറിങ് വീല്‍ എന്നിവയൊന്നും ഈ കാറിനില്ല. ക്യാമറകള്‍ , സെന്‍സറുകള്‍ , റഡാര്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തി കാറിനെ നിയന്ത്രിക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനമാണ്.  ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജം ഉപയോഗിച്ചാണ് ഗൂഗില്‍ കാറിന്റെ ഓട്ടം.മണിക്കൂറില്‍ 40 കിമീ ആണ് ഗൂഗിള്‍ കാറിന്റെ പരമാവധി വേഗം. പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്ത് സ്റ്റാര്‍ട്ട് ബട്ടന്‍ അമര്‍ത്തിയാല്‍ മതി കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് സ്വയം ഓടിയെത്തും.അവധിക്കാലം ചെലവിടുക കാറിന്റെ പരീക്ഷണ ഓട്ടങ്ങളിലായിരിക്കുമെന്നും നടത്തുകയാണെന്നും പുതുവര്‍ഷത്തില്‍ കാലിഫോര്‍ണിയന്‍ നിരത്തുകളില്‍ കാണാമെന്നു ഗൂഗിള്‍ പ്ലസിലൂടെ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു.കഴിഞ്ഞ മേയിലാണ് കമ്പനി സ്വയം നിയന്ത്രിക്കുന്ന കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. സെല്‍ഫ് പാര്‍ക്കിങ് അടക്കം ചില ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ നിര്‍മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും മുഴുവനായും ഓട്ടൊമാറ്റിക് ആയിട്ടുള്ളത് ആദ്യമായാണ്.ബീച്ച് ബഗി കാറിന് റൂഫ് ഘടിപ്പിച്ചതു പോലത്തെ ഡിസൈനാണ് വാഹനത്തിനുള്ളത്. റോഡുകള്‍ തിരിച്ചറിയുന്നതിന് കാറിന്റെ റൂഫില്‍ ക്യാമറ പിടിപ്പിച്ചിട്ടുണ്ട്.മറ്റു വാഹനങ്ങളിലേതു പോലെ സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. ഇതോടൊപ്പം വാഹനത്തിന്റെ വഴി വ്യക്തമായി കാണിക്കുന്ന ഒരു സ്‌ക്രീനും കാറിലുണ്ടാവും.

Loading...

Leave a Reply

Your email address will not be published.

More News