Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:08 pm

Menu

Published on November 17, 2014 at 12:37 pm

നടി ഗോപിക വീണ്ടും അമ്മയായി

gopika-becomes-mom-again

മലയാളികളുടെ പ്രിയതാരം ഗോപിക  രണ്ടാമതൊരു കുട്ടിയ്ക്ക് കൂടെ ജന്മം നല്‍കി. ആസ്ട്രേലിയയിലെ ബ്രിസ്ബൈനിലുള്ള ലോപസ് മെറ്റെണിറ്റി  ഹോസ്പിറ്റലിൽ വെച്ച് ഈ   മാസം ആദ്യമാണ് ഗോപിക തൻറെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.ഫേസ്ബുക്കില്‍ ഗോപിക കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് വാര്‍ത്ത ആരാധകര്‍ അറിയുന്നത്. രണ്ടമത്തെത് ആണ്‍കുട്ടിയാണ്. എയ്ദന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആമി എന്നാണ് മൂത്ത മകളുടെ പേര്. 2008 ജൂലൈയിലാണ് തൃശൂര് കാരിയായ ഗോപികയും അയര്‍ലണ്ടില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അജിലേഷും വിവാഹിതരായത്. വിവാഹശേഷം  അയര്‍ലണ്ടിലേക്ക് മടങ്ങിയ  ഗോപിക ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തിയാണ് ദിലീപ് നായകനായ ‘സ്വ’ലേഖ’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് ഗോപിക പറഞ്ഞിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അങ്ങനെയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലും എത്തിയത്. പിന്നീട്  ജയറാം നായകനായ ‘ഭാര്യ അത്ര പോര’ എന്ന ചിത്രത്തില്‍ നായികയായെത്തി. രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗോപികയുടെ വിവാഹാ ശേഷമുള്ള തിരിച്ചുവരവ്‌ മലയാളികള്‍ സ്വാഗതം ചെയ്തു.’പ്രണയമണിത്തൂവല്‍’ എന്ന തുളസീദാസ് ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തെത്തിയത്. പിന്നീട് ചാന്ത്‌പൊട്ട്, കീര്‍ത്തി ചക്ര, മായാവി, അലി ഭായ്, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗോപിക തമിഴിലും കന്നടയിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News