Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:28 am

Menu

Published on September 25, 2013 at 5:33 pm

ഏഴാം ശമ്പള കമ്മിഷനെ നിയോഗിച്ചു;

government-announces-7th-pay-commission-for-central-employees

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റാനുകൂല്ല്യങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിനായി ഏഴാം ശമ്പള കമ്മിഷനെ നിയോഗിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പുറപ്പെടുവിച്ചു.
രണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2016 ജനുവരി ഒന്നു മുതല്‍ കമ്മിഷൻറെ  ശിപാര്‍ശകള്‍ നടപ്പാക്കാനാണ് പദ്ധതി. 50ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 30 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കുമാണ് കമ്മിഷൻറെ  ശിപാര്‍ശകളുടെ ഗുണഫലം ലഭിക്കുക.
കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിൻറെ  90 ശതമാനം ഡി.എ ലഭിക്കും. ഇത് 10,879 കോടി രൂപ കേന്ദ്ര സര്‍ക്കാറിന് വര്‍ഷത്തില്‍ അധിക ബാധ്യത ഉണ്ടാക്കും.

Loading...

Leave a Reply

Your email address will not be published.

More News