Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:06 pm

Menu

Published on June 4, 2015 at 1:02 pm

കാണാതായ കുട്ടികളെ കണ്ടെത്താനൊരു വെബ്സൈറ്റ്; ഖോയ പായ

government-launches-khoya-paya-website-to-help-find-missing-children

പൊതുജനങ്ങളുടെ സഹായത്തോടെ, കാണാതാകുന്ന കുട്ടികളെയും കണ്ടുകിട്ടുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനുള്ള വെബ്സൈറ്റ് ‘ഖോയ പായ’ ഉദ്ഘാടനം ചെയ്തു. വെബ്പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദും ചേർന്നാണ് നിർവഹിച്ചത്. പൊതുജനങ്ങളുടെ സഹായത്തോടെ കുട്ടികളെ കണ്ടെത്താനുള്ള വേദിയായാണ് പോർട്ടൽ അവതരിപ്പിക്കുന്നത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും khoyapaya.gov.inവെബ്പോർട്ടലിലോ മൊബൈൽ ആപ്പിലോ അപ് ലോഡ് ചെയ്യാൻ സൗകര്യമുണ്ടാകും. കണ്ടുകിട്ടുന്ന കുട്ടികളെക്കുറിച്ചും ഇതേരീതിയിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താം. ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിലവിലുള്ള ഇത്തരം പോർട്ടലുകളുടെ മാതൃകയിലാണ് പോർട്ടൽ. രാജ്യത്തു പ്രതിവർഷം എഴുപതിനായിരത്തോളം കുട്ടികളെയാണ് കാണാതാകുന്നത്. ഇതു തടയലാണ് പോർട്ടലിന്റെ പ്രധാനലക്ഷ്യം.

Loading...

Leave a Reply

Your email address will not be published.

More News