Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:34 pm

Menu

Published on November 7, 2013 at 10:53 am

വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വരുമാന പരിധി ആറ് ലക്ഷമാക്കി

government-raises-obc-creamy-layer-income-limit-to-rs-6-lakh

തിരുവനന്തപുരം:പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലടക്കം സംവരണാനുകൂല്യം ലഭിക്കാനുള്ള വരുമാന പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്തി. ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കാണ് ഇനി തൊഴില്‍ മേഖലയില്‍ സംവരണം ലഭിക്കുക.മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മുന്നാക്ക, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധി ഇപ്പോള്‍ വളരെ കുറവാണ്.അത് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി പറഞ്ഞു.നാല് സ്ലാബ് ഏര്‍പ്പെടുത്തി അതിന്റെയടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ആനുകൂല്യം നല്‍കാനാണ് നിര്‍ദേശം. അതിന്റെ വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.കേരളത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടാണ് അടിസ്ഥാനമാക്കുന്നത്.പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയതോടെ മാസം 50,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.കൃഷിക്കാരാണെങ്കില്‍ അഞ്ച് ഹെക്ടറാണ് സംവരണം ലഭിക്കുന്നതിനുള്ള പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.ശമ്പള പരിഷ്‌കരണവും വരുമാനവര്‍ദ്ധനയും ഉണ്ടാകുന്നതിനനുസരിച്ച് മേല്‍ത്തട്ട് പരിധിയും ഉയര്‍ത്തി നിശ്ചയിച്ചില്ലെങ്കില്‍ നിലവില്‍ ഈയാനുകൂല്യം അനുഭവിക്കുന്നവര്‍ക്ക് അത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും.ക്രീമിലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.ഏതാനും മാസങ്ങളായി കേന്ദ്ര ക്രീമിലെയര്‍ പരിധി ആറു ലക്ഷവും സംസ്ഥാന പരിധി നാലര ലക്ഷവുമായിരുന്നു.നിരവധി പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം കിട്ടാത്ത സ്ഥിതിയും വന്നു.കേന്ദ്ര തീരുമാനം വന്നയുടനെ കേരളത്തിലും ക്രീമിലെയര്‍ പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാന പിന്നാക്ക കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.കാരണം,സാധാരണ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍െറ റിപ്പോര്‍ട്ട് വാങ്ങിയശേഷമാണ് പരിധി ഉയര്‍ത്തുക.അത് ഇപ്പോഴാണ് സ്വീകരിച്ചത്. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് ക്രീമിലെയര്‍ പരിധി 10 ലക്ഷമാക്കണമെന്ന നിവേദനം കമീഷന് മുന്നില്‍ വന്നിരുന്നു.അതിന്‍െറ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനിടയിലാണ് മന്ത്രിസഭാ തീരുമാനം.ആറു ലക്ഷം രൂപയെന്നത് വളരെ കുറവാണെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്.ശമ്പള പരിഷ്കരണം,ജീവിതനിലവാരത്തിലെ ഉയര്‍ച്ച തുടങ്ങിയ മാനദണ്ഡങ്ങള്‍ ഇതിനായി പരിഗണിക്കണമെന്ന ആവശ്യം പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.സംവരണാനുകൂല്യം ലഭിക്കുന്ന നിരവധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ല.വളരെ കുറഞ്ഞ തുകയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനും സംവരണാനുകൂല്യത്തിനും ഒരേ വരുമാന പരിധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ഇതുസംബന്ധിച്ച് കേസുകളും കോടതിയിലുണ്ട്. സര്‍ക്കാറും ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍, ഇവ രണ്ടും തുല്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.വിദ്യാഭ്യാസ ആനുകൂല്യ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും അത് ക്രീമിലെയര്‍ പരിധിക്ക് തുല്യമാക്കില്ളെന്നാണ് സൂചന.ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയതിന്‍െറ ഗുണം സര്‍ക്കാര്‍ ഉത്തരവ് വരുന്നതു മുതല്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ബാധകമാകും

Loading...

Leave a Reply

Your email address will not be published.

More News