Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:23 pm

Menu

Published on November 1, 2016 at 9:11 am

സർക്കാറി​ൻറെ കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

governments-kerala-piravi-celebration-no-invitation-for-governor

തിരുവനന്തപുരം: കേരളത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സർക്കാരും ഒരുമിച്ചാണു വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് നിയമസഭാ അങ്കണത്തിലാണ് സർക്കാരിന്റെ കേരളപ്പിറവി ദിന പരിപാടി നടക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ അധ്യക്ഷൻ സ്പീക്കറാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചടങ്ങിൽ സ്വാഭാവികമായും ഗവർണർ മുഖ്യ അതിഥിയായെത്തേണ്ടതാണ്.

അതേസമയം, സംഭവത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. ഗവര്‍ണര്‍ നാളെ രാവിലെ ചെന്നൈക്ക് പോകും. ഗവർണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മനപൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമല്ല.

എന്നാൽ പരസ്പരം പഴിചാരുന്ന നിലപാടാണ് സർക്കാരും ഉദ്യോഗസ്ഥരും പുലർത്തുന്നത്. ഗവർണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേൽക്കാന്‍ സർക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News