Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:32 am

Menu

Published on June 20, 2018 at 10:43 am

ഒടുവിൽ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

governor-ruling-in-jk

മൂന്ന് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം വേണമെന്ന ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു. അതിനിടെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടങ്ങി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും.

ഇന്നലെ ഉച്ചയോടെയാണ് ബിജെപി പി‍‍ഡിപി സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി രാജി വച്ചു. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. പി.ഡി.പി.യുമായി കൈകോര്‍ക്കില്ലെന്നു കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കാശ്മീരിനെ നശിപ്പിച്ചശേഷം ബിജെപി തടിയൂരുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ത് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

നേരത്തെ റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഒപ്പം തന്നെ കത്വ പീഡനക്കേസിലും ബിജെപി പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഇവയാണ് ഇവർ തമ്മിൽ അകലാൻ കാരണമായെന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News