Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 2:12 pm

Menu

Published on February 12, 2016 at 4:15 pm

മിയയുമായിട്ടുള്ള സൗഹൃദം എങ്ങനെ പ്രണയമായി മാറിയെന്ന് ജിപി പറയുന്നു…..

govind-padmasoorya-miya

സിനിമാ നടനും അവതാരകനുമായി ജി പി എന്ന ഗോവിന്ദ് പത്മസൂര്യയെ അറിയാത്തവരായി ആരുമുണ്ടാകില്ല.അതുകൊണ്ട് തന്നെ ജിപിയ്ക്ക് ഉള്ള ആരാധികമാരൊന്നും മറ്റൊരു താരത്തിനും ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം.എന്നാൽ മിയ ജോര്‍ജ്ജുമായുള്ള ചില പ്രണയ ഗോസിപ്പുകള്‍ വളരെ വേഗം കത്തി പടർന്നു.ടിവി ചാനലുകൾ തന്നെയായിരുന്നു പ്രണയ ഗോസിപ്പിന് ആക്കം കൂട്ടിയത്.എന്നാൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിയയുമായുള്ള സൗഹൃദം എങ്ങനെ പ്രണയ കഥയായി മാറിയെന്നതിനെ കുറിച്ച് ജിപി പറയുകയാണ്.

മിയയുടെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്‍. അന്നു മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂപ്പത്തിരണ്ടാം അധ്യായം എന്ന പടത്തിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. മിയ ഗേള്‍സ് സ്‌കൂളില്‍ പഠിച്ചതിനാല്‍ ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന ‘ഒന്നും ഒന്നും മൂന്ന്’ പ്രോഗ്രാമിന്റെ പ്രെമോ വിവാഹത്തിലേക്കെത്തിയ യുവനായകനും നായികയും എന്ന രീതിയിലായിരുന്നു. പ്രോഗ്രാമിനേക്കാള്‍ പ്രേക്ഷകര്‍ കാണുന്നത് പ്രെമോ ആയതിനാല്‍ പലരും ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു. ‘ഡി ഫോര്‍ ഡാന്‍സി’ന്റെ ഫ്‌ളോറിലും മിയ എത്തിയപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകശ്രദ്ധ നേടാനായി ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ അവതരിപ്പിച്ചു. പിന്നീട് പ്രോഗ്രാം ഡയറക്ടര്‍ യമുന ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പറയുകയും ചെയ്തു. എന്റെ അടുത്ത പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് മിയ. ജിപി പറയുന്നു..

Loading...

Leave a Reply

Your email address will not be published.

More News