Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:42 am

Menu

Published on February 26, 2014 at 3:58 pm

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

govt-to-take-over-pariyaram-medical-college

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു.ഉപാധികളോടെയാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ കണ്ണൂര്‍ കളക്ടറെ നേരത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി അടിയന്തര സഹായം നല്‍കാനും യോഗം തീരുമാനിച്ചു.

 

Loading...

Leave a Reply

Your email address will not be published.

More News