Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:53 am

Menu

Published on December 8, 2016 at 1:55 pm

മുത്തശ്ശി കൊച്ചുമകനെ പ്രസവിച്ചു…!!

grandma-who-birthed-her-sick-daughters-son

മകള്‍ക്ക് കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യത്തിനായി കൊച്ചുമകനെ പ്രസവിച്ചത് മുത്തശ്ശി. ജൂലിയാ ബ്രാഡ്‌ഫോര്‍ഡ് എന്ന 45 കാരിയാണ് മകള്‍ 21 കാരി ജെസ്സിന് വേണ്ടി ഗര്‍ഭം ധരിച്ചത്. പതിനെട്ടാം വയസ്സില്‍ ബാധിച്ച അണ്ഡാശയ കാന്‍സറിനെ തുടര്‍ന്ന് മകള്‍ക്ക് ഗര്‍ഭിണിയാകാന്‍ ഭാഗ്യമില്ലാതെ വന്നതാണ് മകള്‍ക്ക് കുഞ്ഞിനെ താലോലിക്കാനുള്ള മോഹം ബ്രാഡ്‌ഫോഡിനെ കൊണ്ട് ഏറ്റെടുപ്പിച്ചത്.

തനിക്ക് ഒരിക്കലും കുട്ടികള്‍ ഉണ്ടാകില്ലെന്ന മകളുടെ സങ്കടത്തിന് മുന്നില്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് കേശാലങ്കാര വിദഗ്ദ്ധയായ ബ്രാഡ്‌ഫോര്‍ഡ് പറയുന്നു. കാന്‍സര്‍ ബാധ പതിനെട്ടാം വയസ്സില്‍ തന്നെ തിരിച്ചറിഞ്ഞതിന് പിന്നാലെ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മകള്‍ക്ക് വേണ്ടി ഗര്‍ഭം ധരിക്കാന്‍ മാതാവ് തയ്യാറാകുകയായിരുന്നു. മക്കള്‍ക്ക് വേണ്ടി ഏതു മാതാവും തയ്യാറാകുന്ന ഒരു ദൗത്യം മാത്രമാണ് താന്‍ ചെയ്തതെന്നും മകന്‍ തങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനമാണെന്നും പറഞ്ഞു.

ജീവതത്തില്‍ കാന്‍സര്‍ തോല്‍പ്പിക്കുമ്പോള്‍ ജസീക്കയ്ക്ക് വേണ്ടി കുഞ്ഞിനെ വഹിക്കുക എന്നല്ലാതെ വേറെ വഴിയില്ലായിരുന്നെന്ന് ജൂലിയ പറയുന്നു. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ജാക്ക് ജനിച്ചത്. സൗത്ത വെയ്ല്‍സുകാരിയായ ജസ്സീകാ റേഡിയോ തെറാപ്പിക്ക് പോകുമ്പോള്‍ തന്നെ ഇവരുടെ അണ്ഡം ഡോക്ടര്‍മാര്‍ സൂക്ഷിച്ചു. പിന്നീട് ഭര്‍ത്താകവ് റീസ് ജന്‍കിസിന്റെ ബീജവുമായി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം 2014 ഒക്‌ടോബറില്‍ ജെസ്സീക ജീവിതത്തിലേക്ക് മടങ്ങി വന്നു. ജെസ്സീക ഉള്‍പ്പെടെ മൂന്ന് മക്കളെ പ്രസവിച്ച ശേഷമാണ് ജൂലിയ പുതിയ ദൗത്യം ഏറ്റെടുത്തത്.

ജസ്സീക്കയും ഭര്‍ത്താവും തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് അറിയിച്ച് രണ്ടു വര്‍ഷത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ 9 നായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വിവരം ജൂലിയ അറിഞ്ഞത്. മകന്‍ ജാക്ക് തന്നെ ചവിട്ടിയ നിമിഷം തൊട്ട് വേര്‍പിരിയാന്‍ കഴിയാത്ത ഒരു വൈകാരികതയിലാണ് തങ്ങളെന്ന് ജസ്സീക്ക പറഞ്ഞു. മാതാവിന്റെ പ്രസവസമയത്ത് മൂന്ന് മണിക്കൂറോളം താന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നെന്നും തന്റെ മാതാവ് ലോകത്തിലെ അസാധാരണ അമ്മമാരില്‍ ഒരാളാണെന്നായിരുന്നു ജെസ്സീക്ക കണ്ണീരൊഴുക്കി പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News