Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:56 pm

Menu

Published on July 6, 2015 at 9:51 am

യൂറോപ്യന്‍ യൂണിയനോട്‌ ‘നോ’ പറഞ്ഞ് ഗ്രീസ്

greeks-tell-eu-no-means-no

ഏഥന്‍സ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീസിലെ ജനഹിത പരിശോധന തള്ളി. ​ 75​ ​ശ​ത​മാ​നം​ ​വോ​ട്ടു​കൾ​ ​എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോൾ​ 61​ ​ശ​ത​മാ​നം​ ​പേ​രും​ ​സർ​ക്കാ​രി​ന് ​അ​നു​കൂ​ല​മാ​യി​ട്ടാ​ണ് ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോപ്യന്‍ കമ്മിഷനും ഐഎംഎഫും ജൂണ്‍ 25 ന് അവതരിപ്പിച്ച സമഗ്ര ശുപാര്‍ശകള്‍ സ്വീകരിക്കണോ? എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്.  കടുത്ത സാമ്പത്തിക അച്ചടക്ക പരിഷ്‌കരണ നടപടികള്‍ അംഗീകരിച്ച് കൂടുതല്‍ സഹായം വാങ്ങണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെയും സിരിസ പാര്‍ട്ടിയുടെയും നിലപാട്.കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കേണ്ട എന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിന് മുന്‍തൂക്കം കിട്ടിയ സ്ഥിതിക്ക് ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്താകും. . വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലും ‘നോ’ വോട്ടിനായിരുന്നു ഭൂരിപക്ഷം.നേരത്തെ, ഫലം എതിരായാല്‍ സര്‍ക്കാര്‍ രാജിവെക്കുമെന്ന് ഗ്രീക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് പ്രഖ്യാപിച്ചിരുന്നു. ഗ്രീക് ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ എതിരായി വോട്ടുചെയ്യണമെന്ന് സിപ്രാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇനിയും യൂറോപ്പില്‍ തുടരാന്‍ അനുകൂലമായി വോട്ടുചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍െറ ആഹ്വാനം. ഇപ്പോള്‍, ഫലം അനുകൂലമായതോടെ ഗ്രീസ് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ സേവനങ്ങള്‍ക്കും നികുതി ഉയര്‍ത്തുക, പെന്‍ഷന്‍ വെട്ടിച്ചുരുക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയവയാണ് യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെക്കുന്ന പുതിയ നിബന്ധനകള്‍. അന്താരാഷ്ട്ര നാണയനിധിക്കുള്ള 180 കോടി ഡോളര്‍ അടച്ചുവീട്ടാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിച്ചതോടെയാണ് വീണ്ടും വായ്പ അനുവദിക്കാന്‍ ഈ നിബന്ധനകള്‍ മുന്നോട്ടുവെച്ചത്. ഗ്രീസ് പുറത്തുപോകുന്നപക്ഷം സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കാകും യൂറോപ്പ് സാക്ഷിയാകുക. ഇതിന്‍െറ പ്രത്യാഘാതം ലോകത്തുടനീളം ദൃശ്യമാകുകയും ചെയ്യും.എട്ടു ദിവസം മുമ്പ് ഹിതപരിശോധന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗ്രീസിനുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഒരാഴ്ചയായി രാജ്യത്തെ ബാങ്കുകള്‍ അടച്ചിട്ടനിലയിലാണ്. അടിയന്തര സഹായം ഇന്നും പുനരാരംഭിച്ചില്ലെങ്കിൽ  ബാങ്കുകള്‍ അടച്ചിടുന്നത് തുടരും.

Loading...

Leave a Reply

Your email address will not be published.

More News