Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:13 am

Menu

Published on April 7, 2016 at 11:54 am

ഇയർഫോൺ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്….

grim-reason-why-you-should-not-share-headphones

യാത്രാവേളകളിലും മറ്റുമായിരിക്കുമ്പോൾ ഇയർഫോൺ എടുക്കാൻ മറക്കും .ഈ അവസരങ്ങളിൽ ആരുടെയെങ്കിലും ഇയർഫോൺ മാറി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നവർ ഇനി സൂക്ഷിച്ചോളൂ…നിങ്ങളുടെ ആരോഗ്യം ആപത്തിലാണ്‍.കാരണം ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിരിക്കുന്നുണ്ട്. സ്യൂഡോണോമസ്,സ്റ്റഫിലോ കോക്കസ് എന്നീ മാലിന്യങ്ങളാണ് ചെവിയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ . ഈ ബാക്ടീരിയകൾ ഇയർഫോൺ ഷെയർ ചെയ്യുമ്പോൾ അവയോടൊപ്പം സഞ്ചരിക്കുകയും അത് പകരുകയും ചെയ്യുന്നു.മാത്രമല്ല, പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിനും ഇത് കാരണമാകുന്നു.എല്ലാവരുടെയും ചെവിയുടെ ചെപ്പിയിൽ ഈ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.എന്നാൽ അവർക്ക് ഇത് ആ സമയങ്ങളിൽ ദോഷമുണ്ടാക്കിയെന്ന് വരില്ല.മറിച്ച് പുതിയ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുകയോ മറ്റോ ഇതിന്റെ എണ്ണം കൂടുകയും അത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് ഇൻഫെക്ഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നു.മാത്രമല്ല,ശരീരത്തിലോ രോമാകൂപത്തിലോ കടക്കുന്നത് സ്കിൻ ഇന്ഫെക്ഷനും കാരണമാകും.അതുകൊണ്ട് ആരുടെയെങ്കിലും ഇയർഫോൺ മാറ്റി ഉപയോഗിക്കുമ്പോൾ ഇവയോർക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News